പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിന്‍െറ പണം തട്ടിയെടുത്തതായി വനിതാ അക്കൗണ്ടന്‍റിനെതിരെ പരാതി

ചങ്ങനാശേരി: പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിന്‍െറ കണക്കില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയതായി വനിതാ അക്കൗണ്ടന്‍റിനെതിരെ പരാതി. 5,83,993 രൂപ സ്വന്തം കാര്യ ലാഭത്തിനുവേണ്ടി അക്കൗണ്ടന്‍റ് തിരിമറി നടത്തിയതായി ചൂണ്ടിക്കാണിച്ചാണ് ജമാഅത്ത് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഓഫിസ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു യുവതി. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലയളവില്‍ വരേണ്ട തുകയാണ് തിരിമറി നടത്തിയതായി പരാതിയില്‍ പറയുന്നത്. കോട്ടയം സെഷന്‍സ് കോടതിയില്‍ യുവതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കൂടാതെ ഇത് സംബന്ധിച്ച് പുതൂര്‍പ്പള്ളി ജമാഅത്ത് പ്രസിഡന്‍റ് പി.എസ്. മുഹമ്മദ് ബഷീര്‍ ഹൈകോടതിയില്‍ റിട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.