യുവതിയുടെ മരണത്തില്‍ ദുരൂഹത: ഡിവൈ.എസ്.പി അന്വേഷിക്കും

കുമരകം: രണ്ടുവര്‍ഷം മുമ്പ് പ്രണയവിവാഹിതയായ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി അന്വേഷണം ഏറ്റെടുത്തു. ചെങ്ങളം ഉസ്മാന്‍ കവലക്ക് സമീപം തൊണ്ണൂറില്‍ച്ചിറ അനീഷിന്‍െറ ഭാര്യ കാര്‍ത്തികയുടെ (രശ്മി -26) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരന്‍ രഞ്ജിത്താണ് കുമരകം പൊലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച വൈകീട്ട് ഭര്‍തൃവീട്ടില്‍ ജനലിന്‍െറ ക്രാസിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. കാര്‍ത്തികയെ വീട്ടുകാര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായ സഹോദരന്‍െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കവണാറ്റിന്‍കര തട്ടേല്‍ച്ചിറ രാജപ്പന്‍െറ മകളാണ് കാര്‍ത്തിക. മെഡിക്കല്‍ കോളജില്‍നിന്ന് കവണാറ്റിന്‍കരയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെ ഭര്‍തൃബന്ധുക്കള്‍ക്ക് കാണാനുള്ള അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങളത്ത് നാട്ടുകാര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.