രണ്ടുവര്‍ഷം മുമ്പ് നടന്ന മാല മോഷണ കേസില്‍ വൃദ്ധദമ്പതികള്‍ പിടിയില്‍

ഗാന്ധിനഗര്‍: രണ്ടുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജില്‍ രോഗിയുടെ മാതാവിന്‍െറ മാല മോഷ്ടിച്ച വൃദ്ധ ദമ്പതികളെ ഗാന്ധിനഗര്‍ പൊലീസ് പിടികൂടി. ചേര്‍ത്തല കടക്കരപ്പള്ളി പുറച്ചിറയില്‍ ഗോപിദാസിന്‍െറ ഭാര്യ മിനിയുടെ മൂന്നരപവന്‍െറ മാല മോഷ്ടിച്ച കേസില്‍ തൊടുപുഴ കരിമണ്ണൂര്‍ തുങ്കുഴിയില്‍ തോമസ് (80), ഭാര്യ ലില്ലി (75) എന്നിവരെയാണ് പിടികൂടിയത്. മിനിയുടെ മകന്‍ ബിബിന്‍ദാസ് ഇരുവൃക്കയും തകരാറിലായതിനത്തെുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2014 സെപ്റ്റംബറില്‍ ചികിത്സയില്‍ കഴിയവെയാണ് മോഷണം നടന്നത്. പ്രതികള്‍ വാര്‍ഡിലത്തെി മിനിയുമായി സംസാരിക്കുന്നതിനിടെ എന്തോ വസ്തു ശ്വസിപ്പിച്ച് മിനിയെ ബോധംകെടുത്തിയാണ് മാല കവര്‍ന്നത്. പിന്നീട് ബോധം വന്നപ്പോള്‍ മോഷ്ടാക്കളെ തിരഞ്ഞെങ്കിലും കണ്ടത്തെിയില്ല. തിങ്കളാഴ്ച ഇവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി പ്രതികളെ കാണാനിടയായി. എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചതിനത്തെുടര്‍ന്ന് സീനിയര്‍ സി.പി.ഒ നാസര്‍, സി.പി.ഒ ശ്രീജേഷ് എന്നിവരത്തെി ഇരുവരെയും പിടികൂടി ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിച്ചു. എസ്.ഐ എം.ജെ. അരുണിന്‍െറ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.