വടവാതൂര്‍ മാലിന്യപ്രശ്നം: ഉപസമിതി രൂപവത്കരിക്കും

കോട്ടയം: വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഉപസമിതി രൂപവത്കരിക്കാന്‍ നഗരസഭാ കൗണ്‍സിലില്‍ തീരുമാനം. ഹൈകോടതിയടക്കം ഇടപെട്ട വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ മാലിന്യ പ്രശ്നമായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന കോട്ടയം നഗരസഭാ കൗണ്‍സിലിന്‍െറ പ്രധാന അജണ്ട. വിഷയം ചര്‍ച്ചക്കെടുത്തതോടെ ഭരണപക്ഷ കൗണ്‍സിലര്‍ ഗോപകുമാറാണ് സബ് കമ്മിറ്റി എന്ന ആശയം അവതരിപ്പിച്ചത്. ഇത് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഉടനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ പഠനം നടത്തി തീരുമാനം കൈക്കൊള്ളുമെന്ന് ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന കൗണ്‍സിലില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനൊപ്പം നിലവില്‍ മാലിന്യം നീക്കാന്‍ ഓഫര്‍ നല്‍കിയ മൂന്നുപേരെയും വിളിച്ച് വിഷയം ചര്‍ച്ചചെയ്യാനും തീരുമാനമായി. ഇവരുടെ യോഗത്തില്‍ നഗരസഭയുടെ ആവശ്യം വ്യക്തമാക്കുമെന്നും ചെയര്‍പേഴ്സണ്‍ അംഗങ്ങളെ അറിയിച്ചു. വിവിധ കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലും രൂക്ഷമായ വാഗ്വാദത്തിനുമടക്കം കാരണമായ വിഷയം വീണ്ടും പരിഗണിക്കപ്പെടുകയായിരുന്നു. ജൂലൈയിലാണ് മാലിന്യം നീക്കാന്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് മൂന്ന് ഓഫറുകള്‍ ലഭിച്ചത്. ഇത് പരിഗണിക്കാന്‍ നിയമോപദേശം തേടി കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇങ്ങനെ ലഭിച്ച നിയമോപദേശം ചര്‍ച്ചചെയ്യാനായിരുന്നു ഇന്നലെ അടിയന്തര യോഗം വിളിച്ചത്. എന്നാല്‍, നിയമോപദേശത്തില്‍ വ്യക്തതയില്ളെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തത്തെി. പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. ഷീജ അനിലാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. നേരത്തേ മാലിന്യംനീക്കാന്‍ കരാറുണ്ടാക്കിയ രാംകി കമ്പനിക്കെതിരെ ഇന്നലെയും ശക്തമായ പ്രതിഷേധം ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍നിന്നുയര്‍ന്നു. മാലിന്യനീക്കത്തിന്‍െറ പേരില്‍ നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ രാംകി കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിലുള്ള കേസില്‍ കക്ഷിയായ രാംകി കമ്പനി ഹൈകോടതിയുടെ ഉത്തരവുകള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കേണ്ടെന്നായിരുന്നു ലഭിച്ച നിയമോപദേശം. ഇതില്‍ കൗണ്‍സിലില്‍ പ്രതിഷേധം ഉയര്‍ന്നു. നഷ്ടതത്തുക രാംകി കമ്പനിയില്‍നിന്ന് ഈടാക്കി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുമ്പോട്ടുവെച്ചത്. ഭരണപക്ഷവും ഇതിനെ പിന്താങ്ങി. പ്രശ്നം ആരംഭിക്കുന്നതും അവസാനിക്കുന്നതും രാംകി കമ്പനിയില്‍ തന്നെയാണെന്നും ഇതുവരെ മറ്റ് നടപടി ഉണ്ടായില്ളെന്നും ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍ ചൂണ്ടിക്കാട്ടി. രാംകി കമ്പനിക്കെതിരെയുള്ള ആക്ഷേപത്തില്‍ ഭരണ-പ്രതിപക്ഷം ശക്തമായ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. കൗണ്‍സിലില്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്താത്തത് ഭരണ-പ്രതിപക്ഷ എതിര്‍പ്പിനിടയാക്കി. മാലിന്യപ്രശ്നം ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകാത്തത് ഹെല്‍ത്ത് വിഭാഗത്തിന്‍െറ അനാസ്ഥയാണെന്ന് എം.പി സന്തോഷ് കുമാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.