കോട്ടയം റെസ്റ്റ് ഹൗസില്‍ ധനകാര്യ വകുപ്പിന്‍െറ മിന്നല്‍ പരിശോധന

കോട്ടയം: പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലുള്ള കോട്ടയം റെസ്റ്റ് ഹൗസില്‍ ധനകാര്യ വകുപ്പിന്‍െറ മിന്നല്‍ പരിശോധന. ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ധനകാര്യ പരിശോധനാവിഭാഗം ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ അനധികൃതമായി മുറികള്‍ കൊടുക്കുന്നതായി കണ്ടത്തെി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ റെസ്റ്റ് ഹൗസ് ജീവനക്കാരാണ് ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തിവന്നിരുന്നതെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുറികള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ മിക്കവാറും മുറികളില്‍ ആള്‍ത്താമസമുള്ളതായി കണ്ടത്തെി. കോട്ടയത്ത് നടക്കുന്ന എന്‍.ജി.ഒ അസോ. സമ്മേളനത്തിനത്തെിയവരായിരുന്നു മുറികളില്‍ താമസിച്ചിരുന്നവരില്‍ ഏറെയും. എന്നാല്‍, പല മുറികളും രജിസ്റ്ററില്‍ പേര് ചേര്‍ക്കാതെയാണ് നല്‍കിയിരുന്നത്. മദ്യപാനത്തിനും മറ്റുമായി മുറികള്‍ ദുര്‍വിനിയോഗം ചെയ്യുന്നത് പതിവായിരുന്നു ഇവിടെ. രജിസ്റ്ററില്‍ പേര് ചേര്‍ക്കാതെ ആര്‍ക്കും മുറികള്‍ കൊടുക്കാന്‍ പാടില്ളെന്നാണ് നിയമം. മദ്യപാനം റെസ്റ്റ് ഹൗസില്‍ നിരോധിച്ചിട്ടുമുണ്ട്. തങ്ങള്‍ അറിയാതെ മുറികള്‍ വഴിവിട്ട് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പലതവണ മാനേജര്‍ക്കും ജീവനക്കാര്‍ക്കും താക്കീത് നല്‍കിയതായി റെസ്റ്റ ്ഹൗസിന്‍െറ ചുമതലയുള്ള അസി. എന്‍ജിനീയര്‍ പറഞ്ഞു. എന്നിട്ടും പാലിക്കപ്പെടാതെവന്ന സാഹചര്യത്തില്‍ പലപ്രാവശ്യം റെസ്റ്റ് ഹൗസ് മാനേജര്‍ക്ക് മെമ്മോ നല്‍കുകയും ചെയ്തു. വി.ഐ.പി മുറികള്‍ ഉള്‍പ്പെടെ റിസര്‍വേഷനായും അല്ലാതെയും അനുവദിക്കുന്ന മുറികളുടെയും കാറ്ററിങ്, റൂം വാടക തുടങ്ങിയവയുടെയും 2005 മുതലുള്ള രേഖകള്‍ പരിശോധനക്കായി ഹാജരാക്കാന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറോടും റെസറ്റ് ഹൗസ് മാനേജറോടും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.