മറയൂര്‍ ശര്‍ക്കരക്ക് പേറ്റന്‍റ്; നടപടി തുടങ്ങി

മറയൂര്‍: മറയൂര്‍ ശര്‍ക്കരക്ക് പേറ്റന്‍റ് എടുക്കാന്‍ നടപടി ആരംഭിച്ചു. മറയൂര്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ മറയൂര്‍ ശര്‍ക്കരയുടെ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ എടുക്കുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പട്ടാമ്പി കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സി.ആര്‍. എല്‍സി, തിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ ഡോ. സാജന്‍ എന്നിവരുടെ നേതൃത്വത്തിലെ ഗവേഷണസംഘമാണ് പേറ്റന്‍റ് നടപടിക്ക് തുടക്കംകുറിക്കുന്നത്. ശര്‍ക്കര ഉല്‍പാദകസംഘങ്ങളായ മറയൂര്‍ ഹില്‍സ് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്‍റ് സൊസൈറ്റി (മഹാഡ്), അഞ്ചുനാട് കരിമ്പ് ഉല്‍പാദകസമിതി, മറയൂര്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസര്‍ കമ്പനി (മാപ്കോ) എന്നിവരുടെ പ്രതിനിധികളും പരമ്പരാഗത കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോമോന്‍ തോമസ്, മഹാഡ് സ്വാശ്രയസംഘം പ്രസിഡന്‍റ് വി. സിജിമോന്‍, അഞ്ചുനാട് കരിമ്പ് ഉല്‍പാദകസമിതി പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ നടപടിക്കായി മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരെ ഉള്‍പ്പെടുത്തി 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.