ഏറ്റുമാനൂരില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന്‍ കോളജില്‍ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി രാഹുല്‍ ജി. പണിക്കര്‍, ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ആര്‍. ഹരി എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരും ഗവ. ഐ.ടി.ഐ വിദ്യാര്‍ഥികളുമായ നന്ദു കൃഷ്ണന്‍, പ്രജിത് എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെയും കൂട്ടി മെഡിക്കല്‍ കോളജിലത്തെിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തനും മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനുമായ ആര്‍പ്പൂക്കര സ്വദേശി രോഹിതിനെ മര്‍ദിച്ചു. തടസ്സം പിടിക്കാനത്തെിയ എയ്ഡ് പോസ്റ്റിലെ പൊലീസുകാരന് നേരെയും കൈയേറ്റം നടന്നതായി പറയുന്നു. വ്യാഴാഴ്ച ഏറ്റുമാനൂരപ്പന്‍ കോളജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.