മീനച്ചിലാര്‍ കൈയേറ്റം: വിവാദ ഭൂമിയിലെ വൃക്ഷങ്ങള്‍ വെട്ടിയതായി പരാതി

ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍െറ തീരപ്രദേശത്തെ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റിയതായി വില്ളേജ് ഓഫിസറുടെ പരാതി. പേരൂര്‍ വില്ളേജിന്‍െറ പരിധിയില്‍ പൂവത്തുംമൂട് കടവിനും കിണറ്റുംമൂട് തൂക്കുപാലത്തിനും ഇടയില്‍ ആറ്റു പുറംപോക്കില്‍പെട്ട സ്ഥലത്ത് നിരോധന നോട്ടീസ് നല്‍കിയിട്ടും അത് ലംഘിച്ച് വൃക്ഷങ്ങള്‍ വെട്ടിയതായി വില്ളേജ് ഓഫിസര്‍ ഏറ്റുമാനൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സമീപവാസികള്‍ ആറ്റുപുറംപോക്ക് കൈയേറി വൃക്ഷങ്ങള്‍ വെട്ടാന്‍ ശ്രമിക്കുന്നതായും കീടനാശിനി തളിച്ചും തീയിട്ടും നശിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ഇതേ വില്ളേജ് ഓഫിസര്‍ രണ്ടുമാസം മുമ്പ് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് കൈയേറ്റക്കാര്‍ക്ക് നല്‍കിയ നോട്ടീസിന്‍െറ പകര്‍പ്പ് സഹിതം വീണ്ടും വില്ളേജ് ഓഫിസര്‍ പൊലീസിനെ സമീപിച്ചത്. ഇതിനുപിന്നാലെയാണ് സര്‍വേ ജോലികളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൈയേറ്റം നടന്നുവെന്ന് വില്ളേജ് ഓഫിസറുടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും മന്ത്രി ഉത്തരവിട്ടിട്ടും കൈയേറ്റ ഭൂമിയിലെ സര്‍വേ ജോലി പൂര്‍ത്തിയാക്കുന്നതില്‍നിന്ന് അഡീഷനല്‍ തഹസില്‍ദാര്‍ പിന്മാറിയത് വിവാദമായിരുന്നു. ഇതിനിടെ സര്‍വേയര്‍ ഇല്ലാത്തതാണ് അളക്കല്‍ ജോലി നിര്‍ത്താനുണ്ടായ കാരണമെന്ന് അഡീഷനല്‍ തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് മോന്‍സി പെരുമാലില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.