മൂന്നാര്‍: അതിശൈത്യത്തിന്‍െറ മനോഹാരിതകള്‍ എമ്പാടും വിതറി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാര്‍ മൈനസ് താപനിലയിലേക്ക്. പ്രദേശത്തിന്‍െറ പല ഭാഗങ്ങളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. ഇതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് കൂടി. ആഴ്ചകളായി മൂന്നാറില്‍ താപനില കുറയുകയാണ്. വ്യാഴാഴ്ച രാത്രിയോടെ പലയിടത്തും മൈനസ് ഡിഗ്രിയില്‍ എത്തി. ചൊക്കനാട്ടില്‍ മൈനസ് ഒന്ന്, കന്നിമലയില്‍ പൂജ്യം, രാജമലയില്‍ മൈനസ് മൂന്ന്, മൂന്നാര്‍ ടൗണ്‍, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ മൈനസ് ഒന്ന് എന്നിങ്ങനെയാണ് വെള്ളിയാഴ്ച താപനില രേഖപ്പെടുത്തിയത്. ക്രിസ്മസ് ദിവസം മൂന്നാര്‍ ടൗണില്‍ താപനില മൈനസ് ഡിഗ്രിയില്‍ എത്തിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. പുതുവല്‍സരദിനം എത്തുന്നതോടെ തണുപ്പ് ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. മൂന്നാറിലും പരിസരങ്ങളിലും രാവിലെ 11വരെ കടുത്ത തണുപ്പാണ്. വൈകുന്നേരം ആറുമണിയോടെ കമ്പളിവസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സഞ്ചാരികള്‍ പറയുന്നു. വഴിയോര ജാക്കറ്റ് വില്‍പനക്കാരുടെ കച്ചവടം പൊടിപൊടിക്കുകയാണ്. കടകളില്‍ കമ്പളിവസ്ത്രങ്ങള്‍ വാങ്ങാന്‍ വന്‍തിരക്ക്. നോട്ട് പ്രതിസന്ധിയത്തെുടര്‍ന്ന് മൂന്നാറിലത്തെുന്ന സഞ്ചാരികള്‍ കുറഞ്ഞിരുന്നു. എന്നാല്‍, മഞ്ഞില്‍ മുങ്ങുന്ന മൂന്നാറിനെ അടുത്തറിയാന്‍ എത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.