കൈയേറ്റം; പുഴ തോടായി മാറുന്നു

വൈക്കം: അനധികൃത കൈയേറ്റത്തെതുടര്‍ന്ന് മൂവാറ്റുപുഴയാറിന്‍െറ കൈവഴികള്‍ തോടുകളായി മാറുന്നു. വൈക്കപ്രയാര്‍ മുതല്‍ വാഴമന മുട്ടുങ്കല്‍വരെയുള്ള പുഴയാണ് വീതികുറഞ്ഞ് തോടാകുന്നത്. ദിനംപ്രതി പുഴയില്‍ കുറ്റികള്‍ സ്ഥാപിച്ച് തീരങ്ങളില്‍ പുല്ലുവളര്‍ത്തി തെങ്ങിന്‍ തൈകളും പച്ചക്കറികളും കൃഷി ചെയ്ത് കരഭൂമിയാക്കി മാറ്റുകയാണ്. ഏക്കര്‍ കണക്കിനു ഭൂമിയാണ് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ മണ്ണിട്ട് ഉയര്‍ത്തി കൈയേറുന്നത്. ആദ്യം പുഴയോടു ചേര്‍ന്ന തീരത്ത് പരുത്തിക്കോലുകള്‍ സ്ഥാപിച്ച് വളര്‍ത്തി കാടാക്കി മാറ്റും. ഇതിനു ശേഷമാണ് കൈയേറ്റം. പുഴയില്‍ കൈയേറ്റം വ്യാപകമായിട്ടും അധികാരികള്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്‍െറ പരിധിയിലുള്ള പുഴയുടെ തീരങ്ങളാണ് സ്വകാര്യ വ്യക്തികളുടെ കൈകളിലായത്. പുഴയുടെ വീതി ഇപ്പോള്‍ ഗണ്യമായി കുറഞ്ഞു. വടയാര്‍, വാഴമന പാടശേഖരങ്ങളിലേക്ക് വെള്ളമത്തെുന്ന എല്ലാ നാട്ടുതോടുകള്‍ക്കും പുഴയുടെ വീതികുറയുന്നത് വലിയ ഭീഷണിയാണ്. ഇപ്പോള്‍തന്നെ നാട്ടുതോടുകളിലെല്ലാം നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഈ മേഖലകളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ക്കും ഇത് ഭീഷണിയുയര്‍ത്തുന്നു. പുഴയിലുണ്ടായിരുന്ന പരമ്പരാഗത മത്സ്യസമ്പത്തില്‍ വന്‍കുറവാണ് ഉണ്ടാകുന്നത്. പുഴയോര ടൂറിസത്തിനും ഈ നികത്തല്‍ വലിയ ഭീഷണിയാണ്. ഇത്തിപ്പുഴ ഭാഗങ്ങളില്‍ വന്നിറങ്ങുന്ന വിദേശികളടക്കം ടൂറിസ്റ്റുകള്‍ക്ക് ചെറുവള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും മുണ്ടാറിലേക്ക് എത്താനുള്ള ഏകവഴിയാണ് ഈ കൈയേറ്റംവഴി നിന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.