എസ്.ഐയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിയുമായി തെളിവെടുത്തു

ചങ്ങനാശ്ശേരി: വാഹന പരിശോധനക്കിടെ എസ്.ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി മുഹമ്മദ് ഷാമോനെ സംഭവസ്ഥലത്തത്തെിച്ച് തെളിവെടുത്തു. മൂന്നാറില്‍ ഐ.പി.എസ് ഓഫിസറായി ആള്‍മാറാട്ടം നടത്തി തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നാര്‍ പൊലീസാണ് മുഹമ്മദ് ഷാമോനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധ മറുപടി പറഞ്ഞതോടെ പൊലീസിന് സംശയമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ചങ്ങനാശ്ശേരി സ്വദേശിയാണെന്ന് പറഞ്ഞു. തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് മുഹമ്മദ് ഷാമോനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചങ്ങനാശ്ശേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിടിപ്പിച്ചിട്ട കടമാഞ്ചിറയില്‍ തെളിവെടുപ്പു നടത്തി. കാറിടിപ്പിച്ച രീതി പൊലീസിന് മുന്നില്‍ ഷാമോന്‍ വിശദീകരിച്ചു. സഹായികളായവരുടെയും ഷാമോന്‍െറയും വീടുകളില്‍ എത്തിയും തെളിവെടുത്തു. തെളിവെടുപ്പ് ഞായറാഴ്ചയും തുടരും. കഴിഞ്ഞ ജൂണിലാണ് ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ ടി.വി. ജോസഫിനെ (54) ഷാമോന്‍ കാറിടിപ്പിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചത്. തൃക്കൊടിത്താനം കടമാഞ്ചിറ ചൂളപ്പടി റോഡില്‍ കടമാഞ്ചിറ ഭാഗത്ത് രാത്രി 7.30ഓടെയായിരുന്നു സംഭവം. ടി.വി. ജോസഫിന്‍െറ നേതൃത്വത്തില്‍ വൈകീട്ട് ആറരയോടെ പൊലീസ് വാഹനപരിശോധന നടത്തുമ്പോള്‍ അമിത വേഗത്തിലത്തെിയ കാറിന് എസ്.ഐ കൈകാണിച്ചു നിര്‍ത്തിച്ചു. തുടര്‍ന്ന് ബ്രീത്ത് അനലൈസറില്‍ പരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചതായി തെളിഞ്ഞു. പെട്ടെന്ന് ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്ത് എസ്.ഐയെ ഇടിച്ചു തെറിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടി.വി. ജോസഫ് വീഴുകയും കൈയിലുണ്ടായിരുന്ന മൊബൈലും വയര്‍ലസ് സെറ്റും തെറിച്ചുപോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ വിവരം അറിയിച്ചതിനത്തെുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ സിബി തോമസിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തിയതിനത്തെുടര്‍ന്ന് തൃക്കൊടിത്താനത്തെ പൊട്ടശ്ശേരിയില്‍നിന്നാണ് കാര്‍ കണ്ടത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.