ചങ്ങനാശ്ശേരിയില്‍ റവന്യൂ ഭൂമി കൈയേറ്റം വ്യാപകം; നടപടിവേണമെന്ന് താലൂക്ക് വികസനസമിതി യോഗം

ചങ്ങനാശ്ശേരി: താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ റവന്യൂ ഭൂമി സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയിട്ടും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ തയാറാവുന്നില്ളെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം. ഉമ്പുഴിച്ചിറ തോട്, പണ്ടകശാലകടവു തോട്, നഗരത്തില്‍ പി.ഡബ്ള്യു.ഡി റോഡ് എന്നിവിടങ്ങളിലെല്ലാം കൈയേറ്റം ഉണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് യോഗത്തില്‍ സംബന്ധിച്ചവര്‍ ആരോപിച്ചു. കുറിച്ചി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമുണ്ടാക്കണമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.ഡി. സുഗതന്‍ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ജലനിധി പദ്ധതികള്‍ പലതും നോക്കുകുത്തിയായിരിക്കുകയാണെന്നും ഈ പദ്ധതി വേണ്ടവിധത്തില്‍ ഭരണസമിതി ഉപയോഗിക്കുന്നില്ളെന്നും പഞ്ചായത്ത് കുടിവെള്ളം എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനിക മത്സ്യമാര്‍ക്കറ്റിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് എസ് പ്രതിനിധി രാജു ആന്‍റണി ആവശ്യപ്പെട്ടു. കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന എം.സി റോഡുവികസനം നഗരത്തില്‍ ആരംഭിക്കുമ്പോള്‍ കച്ചവടക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിവിധ വകുപ്പു പ്രതിനിധികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.