?????????? ??????????????????????? ?????????? ?????????

കെ.എം.എം.എല്ലിൽ ഓക്സിജൻ പ്ലാൻറ് മാർച്ചിൽ പൂർത്തിയാകും

ച​വ​റ: കെ.​എം.​എം.​എ​ല്ലി​ൽ 50 കോ​ടി രൂ​പ ​െച​ല​വി​ൽ നി​ർ​മി​ക്കു​ന്ന പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധ ാ​ന​ത്തി​ലു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​കും. പു​തി​യ പ്ലാ​ൻ​റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മ ാ​കു​ന്ന​തോ​ടെ 99.5 ശ​ത​മാ​നം ശു​ദ്ധ​മാ​യ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ കെ.​എം.​എം.​എ​ല്ലി​ന് ക​ഴി​യും. ഓ​ക്സി​ജ​ൻ പ്ലാ​ൻ​റി​നു​ള്ള ക​ൺ​ട്രോ​ൾ റൂം, ​എ​യ​ർ കം​പ്ര​സ​ർ, കോ​ൾ കോ​ൾ​ഡ് ബോ​ക്സ്, എ​യ​ർ ശു​ദ്ധീ​ക​ര​ണ സം​വി​ധാ​നം, പൈ​പ്പ് ലൈ​നു​ക​ളു​ടെ​യും കേ​ബി​ൾ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം എ​ന്നി​വ പൂ​ർ​ത്തീ​ക​രി​ച്ചു.

20 ശ​ത​മാ​ന​ത്തോ​ളം ഓ​ക്സി​ജ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് കെ.​എം.​എം.​എ​ൽ എം.​ഡി ജെ. ​ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞു. പു​തി​യ പ്ലാ​ൻ​റി​ൽ ഉ​ൽ​പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ പു​റ​ത്തു​നി​ന്ന് ഓ​ക്സി​ജ​ൻ വി​ല​യ്ക്ക് വാ​ങ്ങു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​നും ക​ഴി​യും. ഇ​തു​വ​ഴി പ​ത്ത് കോ​ടി രൂ​പ​യു​ടെ ലാ​ഭ​മാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ്​ വ​രു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​റ​യും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.