കൊട്ടാരക്കര: പള്ളിക്കൽ സ്വദേശിയായ വിവാഹിതയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് ക ൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മ ണലിൽ അണ്ടന്നൂർ തടത്തിൽ വീട്ടിൽ അൻസാദ് (42) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിയായ യുവതിയുടെ വീട്ടിൽ രാത്രിയിലെത്തിയ പ്രതി വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു.
മുളകുപൊടി കലക്കിയ വെള്ളം പ്രതിയുടെ മുഖത്ത് ഒഴിച്ച യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. എസ്.ഐ സാബുജി, എ.എസ്.ഐ സന്തോഷ്കുമാർ, സി.പി.ഒ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.