????

പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ

ഓ​ച്ചി​റ: പ​തി​നാ​ലു​കാ​രി​യെ പ്ര​ലോ​ഭ​ന​ങ്ങ​ൾ ന​ൽ​കി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ഓ​ച്ചി​റ സി.​ഐ പ്ര​കാ​ശി ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു.
ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക പ​ട്ട​ശ്ശേ​രി​മു​ക്കി ​ന് സ​മീ​പം ചെ​മ്പ​ക​ശ്ശേ​രി​ൽ മ​നു (19) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​െ​ല്ല​ന്ന പ​രാ​തി​യു​മാ​യി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഓ​ച്ചി​റ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി. ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പൊ​ലീ​സി​നെ ക​ണ്ട് പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് മ​നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ യു​വാ​വ് പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.