കൊല്ലം: സൂര്യാഘാത മുന്നറിയിപ്പ് അവഗണിച്ച് കടുത്ത ചൂടിലും ഇതരദേശ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നു. തേവള്ളി പാലത്തിലെ നടപ്പാതയിലെ പണികളാണ് കൊൽക്കത്ത സ്വദേശികളെക്കൊണ്ട് ചൊവ്വാഴ്ച നട്ടുച്ചക്ക് ചെയ്യിപ്പിച്ചത്. രാവിലെ തുടങ്ങിയ മെറ്റൽ നിരത്തൽ ജോലികൾ പൊള്ളുന്ന വെയിലിൽ ഉച്ചക്ക് ഒരുമണിവരെ ഉണ്ടായിരുന്നതായി സമീപ കച്ചവടക്കാർ പറഞ്ഞു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുൻകരുതലെടുക്കണമെന്നും സർക്കാറും ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് കാറ്റിൽപറത്തിയാണ് പണിയെടുപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇതേ സ്ഥലത്ത് ചുട്ടുപൊള്ളുന്ന വെയിലത്ത് രണ്ട് ഇതരദേശ തൊഴിലാളികളെക്കൊണ്ട് നടപ്പാത ജോലികൾ ചെയ്യിപ്പിച്ചിരുന്നതായി സമീപവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.