സ്കൂൾ ബസിന് പണമില്ല; നിർധനകുടുംബത്തിലെ കുട്ടികളുടെ പഠനം മുടങ്ങി

പത്തനാപുരം: സ്കൂളിൽനിന്ന് കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയിൽ അവർ രണ്ട് പേരും ഒരുനേരമെങ്കിലും വയർ നിറച്ചിരുന്നു. അങ്ങനെയുള്ള തങ്ങൾ എങ്ങനെ സ്കൂൾ ബസിന് പണം നൽകുമെന്നാണ് വിശപ്പടക്കാനുള്ള ഏക ആശ്രയം പോലും അന്യമായ ആ കുട്ടികളുടെയും കുടുംബത്തി​െൻറയും നിസ്സഹായാവസ്ഥ ചോദിക്കുന്നത്. പുന്നല കരിമ്പാലൂർ കനാൽ പുറമ്പോക്കിലെ താമസക്കാരനായ ബിനുവി​െൻറ മക്കളായ പ്രജീഷും(എട്ട്) പ്രണവും (അഞ്ച്) ആണ് സ്കൂൾ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. സ്കൂൾ ബസിന് പണം നൽകാനിെല്ലന്ന കാരണത്തിലാണ് നിർധനകുടുംബത്തിലെ കുട്ടികളുടെ പഠനംമുടങ്ങിയത്. സ്കൂൾ തുറന്ന് ഒന്നരമാസത്തോളമാെയങ്കിലും വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് ക്ലാസിലെത്തിയത്. . പുന്നല ഗവ. സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. നാലരകിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്ന് സ്കൂൾ ബസിലാണ് പോയിരുന്നത്. രണ്ടുപേർക്കും കൂടി പ്രതിമാസം 1200 രൂപയാണ് സ്കൂൾ ബസിന് നൽകേണ്ടത്. ഇൗ പണം നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് കുട്ടികളുടെ പഠനം വീട്ടിലൊതുങ്ങിയത്. ഫീസ് കിട്ടിയാലേ ബസിൽ കയറ്റൂവെന്ന നിലപാടിലാണ് വിദ്യാലയ അധികൃതരെന്ന് അമ്മൂമ്മ പ്രേമ പറയുന്നു. മൂന്ന് വർഷം മുമ്പ് മാതാവ് മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് നിർധനകുടുംബത്തി​െൻറ താളം തെറ്റിയത്. അമ്മയുടെ വിയോഗത്തി​െൻറ ആഘാതം വിട്ടുമാറും മുമ്പ് കേസിൽ അകപ്പെട്ട് പിതാവ് ബിനുവിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഇതോടെ അനാഥരായ കുട്ടികൾക്ക് അമ്മൂമ്മ പ്രേമയായിരുന്നു ഏക ആശ്രയം. കുഞ്ഞുങ്ങളുടെ വിശപ്പടക്കാനായി ന്നേ പാടുപെട്ടു. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. കുട്ടികളെ തനിച്ചാക്കി പ്രേമക്ക് ജോലിക്കും പോകാനാവാതെ വീട്ടിലിരിക്കേണ്ടിവന്നു. ബിനു ജയിൽമോചിതനായി തിരിച്ചെത്തിയെങ്കിലും മാനസികനില പാടേമാറി. ജോലിയില്ലാതായി. നാലുവശവും സാരിമറച്ച് മുകളിൽ ടാർപ്പോളിൻ വിരിച്ച, മഴപെയ്താൽ പൂർണമായും നനയുന്ന ഒറ്റമുറിയാണ് വീട്. വലിയസ്വപ്നങ്ങളോ ആഗ്രഹങ്ങളോ അല്ല, കുട്ടികളെ പട്ടിണി കിടത്താതെ നല്ല വിദ്യാഭ്യാസം നൽകാൻ അധികാരികൾ കനിയണമേയെന്ന പ്രാർഥന മാത്രമാണ് ഇൗ കുടുംബത്തിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.