കരുനാഗപ്പള്ളിയിൽ താഴ്ന്ന പ്രദേശങ്ങളിലെ അഞ്ഞൂറിൽപ്പരം വീടുകളിൽ വെള്ളംകയറി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തോരാതെ പെയ്യുന്ന കനത്തമഴ വിവിധ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടാക്കി. അഞ്ഞൂറിൽപ്പരം വീടുകളിൽ വെള്ളംകയറി. കല്ലേലിഭാഗം വില്ലേജിൽ പുത്തൻപുരയിൽ രാജ​െൻറ വീട് ഇടിഞ്ഞുവീണു. ആദിനാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം വീടും ഷെഡും, ചവറ ഐ.ആർ.ഇക്ക് സമീപം രണ്ട് വീടുകൾ മരം വീണും തകർന്നു. പന്മന പ്രദേശത്തും ഒരുവീട് തകർന്നു. കരുനാഗപ്പള്ളി താലൂക്കിൽ അഞ്ച് വീടുകളാണ് തകർന്നത്. തൊടിയൂർ വില്ലേജിൽ ഇടക്കുളങ്ങര ക്ഷേത്രത്തിനു സമീപം തെങ്ങ് 11 കെ.വി ലൈനിന് മുകളിൽ വീണു. തെങ്ങ് മുറിച്ചുനീക്കി വൈദ്യുതി പുനഃസ്ഥാപിച്ചു. കരുനാഗപ്പള്ളി നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളും മറ്റു താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടായി. തഴവ കടത്തൂർ പാറ്റോലി തോട് കരകവിഞ്ഞൊഴുകി. കടത്തൂർ വാർഡിൽ കോലേപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ 50 വീടുകളിൽ വെള്ളംകയറി. തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് തോടി​െൻറ ഭാഗത്തെ വീടുകൾ വെള്ളക്കെട്ടിലായി. കുലശേഖരപുരത്ത് നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ നീലികുളത്ത് അമ്പതോളം വീടുകൾ വെള്ളക്കെട്ടിലായി. ഗ്രാമീണ റോഡുകളിൽ വെള്ളംകയറി കായൽ സമാനമായി. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. വീടുകളെല്ലാം വെള്ളംകയറിയനിലയിലാണ്. കുട്ടികളടക്കം നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് തമാസം മാറി. കുലശേഖരപുരം നീലികുളം വാർഡിൽ നിരവധി വയലുകൾ ഭൂമാഫിയ നികത്തിയതാണ് പ്രദേശത്ത് വെള്ളം കെട്ടി നിൽക്കൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ റോഡി​െൻറ സൈഡിലെ ഓട നികന്നത് കാരണം വെള്ളം കെട്ടിനിൽക്കുകയാണ്. കാലവർഷം ശക്തമായതോടെ ഈ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കനത്തമഴയെ തുടർന്ന് വൈദ്യുതി തടസ്സവും നേരിട്ടു. ആലപ്പാട് തീരത്ത് കടലാക്രമണം കുറഞ്ഞിട്ടുണ്ട്. കടലാക്രമണത്തെ തുടർന്ന് കടൽഭിത്തി തകർന്ന ആലപ്പാട്ടെ തീര പ്രദേശങ്ങളിലും വീട്ടുകൾക്ക് നാശം സംഭവിച്ചിടത്തും ഞായറാഴ്ച രാവിലെ കരുനാഗപ്പള്ളി തഹസിൽദാർ എൻ.സാജിതാബീഗത്തി​െൻറ നേതൃത്വത്തിൽ ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ശക്തമായി മഴ തുടർന്നാൽ കരുനാഗപ്പള്ളി താലൂക്കിൽ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കേണ്ടി വരുമെന്ന് തഹസിൽദാർ പറഞ്ഞു. ഓച്ചിറ മേമനയിൽ നിലവിൽ 18 കുടുംബങ്ങളെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.