കൊല്ലം-തേനി ദേശീയപാതയുടെ വശങ്ങൾ അപകടാവസ്ഥയിൽ

ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയുടെ ഭരണിക്കാവ് മുതൽ ശൂരനാട് വരെയുള്ള ഭാഗത്തി​െൻറ ഇരുവശങ്ങളും അപകടഭീഷണി ഉയർത്തുന്നു. മൊബൈൽ സേവനദാതാക്കൾ ദീർഘവീക്ഷണമില്ലാതെ വശങ്ങൾ കുഴിച്ചിട്ടുണ്ട്. ഇങ്ങനെ കുഴിച്ച മണ്ണ് മഴയിൽ റോഡി​െൻറ പല ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. വശങ്ങൾ ഒരടിയോളം വരെ താഴ്ന്നനിലയിലാണ്. കേബിളിന് എടുത്ത കുഴികളിലെ മണ്ണ് ഒലിച്ചുപോയതിനാൽ അതിൽ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന ഇരുചക്രവാഹനങ്ങൾ ഇൗ തിട്ടകളിൽ തട്ടിമറിയുന്നതും കേബിൾ കുഴികളിൽ വീഴുന്നതും പതിവാണ്. മയ്യത്തുംകര പള്ളിയുടെ തെക്കുഭാഗത്ത് ദേശീയപാതയിൽ രൂപപ്പെട്ട കുഴിയും നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അവിടെ ഇപ്പോൾ നാട്ടുകാർ ഒരു വീപ്പ ഇറക്കിവെച്ച് മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.