വെളിയം: വെളിയം പഞ്ചായത്തിലെ തുറവൂരില്‍ വൈദ്യുതിലൈനില്‍നിന്ന് കമ്പികള്‍ വഴി നേരിട്ട് വൈദ്യുതി കടത്തിവിട്ടും സ്ഫോടകവസ്തു ഉപയോഗിച്ചും മീന്‍പിടിത്തം സജീവം. തോട്ടില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വൈദ്യുതാഘാതം അടിപ്പിച്ചാണ് സംഘങ്ങള്‍ മീന്‍പിടിക്കുന്നത്. തോട്ടില്‍ നിരവധി പേരാണ് കുളിക്കാനും തുണികഴുകാനും വരുന്നത്. വൈദ്യുതി ലൈനില്‍ നിന്നുള്ള കറണ്ട് മൂലം തോട്ടിലെ പല ആവശ്യത്തിനായി എത്തുന്നവര്‍ക്കും ഷോക്കേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. സമീപത്തെ കട്ടയില്‍ തോട്ടില്‍ സ്ഫോടകവസ്തു ഉപയോഗിച്ചാണ് മീന്‍പിടിത്തം നടക്കുന്നത്. കേപ്പും പശയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ഫോടകവസ്തു ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തില്‍ തോടിന്‍െറ ഇരുകരകളും ഇടിഞ്ഞുതാണിരിക്കുകയാണ്. തോടിന്‍െറ കരയില്‍ കൃഷി ചെയ്തിട്ടുള്ള നിരവധി കര്‍ഷകരുടെ പുരയിടങ്ങള്‍ ഇടിഞ്ഞുതാണിട്ടുണ്ട്. കുടവട്ടൂര്‍ ക്വാറിയില്‍ നിന്നുള്ള സ്ഫോടകവസ്തുക്കളാണ് ഇവിടെ മീന്‍പിടിക്കുന്നതിന് ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.