ചാത്തന്നൂര്‍: ദേശീയപാതയില്‍ മേവറം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗം അപകടമുക്തമാക്കാന്‍ പൊലീസ് നടപടി തുടങ്ങി. കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളെ മൂന്ന് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന് മുന്നോടിയായി ഉമയനല്ലൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള വ്യാപാരി സംഘടനാ നേതാക്കള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ഓട്ടോ, ടാക്സി തൊഴിലാളികള്‍ ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചാത്തന്നൂര്‍ എ.സി.പിയുടെ സാന്നിധ്യത്തില്‍ നടന്നു. അപകടങ്ങള്‍ കുറക്കാന്‍ ദേശീയപാതയിലെ അപകടസാധ്യത കൂടിയ മേഖലകള്‍ കണ്ടത്തെി ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത്തിക്കര വളവ്, മൈലക്കാട്, പറക്കുളം, ചാത്തന്നൂര്‍ ഊറാംവിള, ശീമാട്ടി, കല്ലുവാതുക്കല്‍ പാറ ജങ്ഷന്‍, മുക്കട എന്നിവിടങ്ങളെയാണ് അപകടസാധ്യത കൂടിയ മേഖലകളായി കണ്ടത്തെിയിട്ടുള്ളത്. ഹൈവേയിലെ പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത സമിതികളും ആക്ട് ഫോഴ്സും രൂപവത്കരിക്കും. ദേശീയപാതയിലെ അപകടസാധ്യത കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യുകയാണ് ജാഗ്രതസമിതികളുടെ ജോലി. മാസം തോറും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യണം. ദേശീയപാതയില്‍ അപകടങ്ങളില്‍പ്പെടുന്നവരെ എളുപ്പം ആശുപത്രിയില്‍ എത്തിക്കാനാണ് ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് ആക്ട് ഫോഴ്സ് രൂപവത്കരിക്കുക. ഇവര്‍ക്ക് പരിശീലനം നല്‍കും. കൂടാതെ, പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനധികൃത പാര്‍ക്കിങ് ഇല്ലാതാക്കും. വ്യാപാരസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെ നിയമിക്കും. ഇത്തിക്കര, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാര്‍ഡന്മാരെ നിയമിക്കും. ദേശീയപാതയില്‍ അപകടം വരുത്തുന്ന നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും തടസ്സങ്ങള്‍ നീക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തുനല്‍കുമെന്ന് ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദ് പറഞ്ഞു. കൊട്ടിയം, പരവൂര്‍ സി.ഐമാരും ചാത്തന്നൂര്‍ പൊലീസ് സബ്ഡിവിഷനുകീഴിലെ എസ്.ഐമാരും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.