കാല്‍നൂറ്റാണ്ട് പിന്നിട്ട സ്വകാര്യ ബസ് സര്‍വിസിന് നാട്ടുകാരുടെ ആദരം

കൊട്ടിയം: സമയനിഷ്ഠയും യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റവും കൈമുതലാക്കി കാല്‍നൂറ്റാണ്ട് പിന്നിട്ട കെ.എന്‍.ബി ബസിനും ജീവനക്കാര്‍ക്കും നാട്ടുകാരുടെ വക ആദരവ്. കിളിമാനൂര്‍-കാരേറ്റ്-കൊല്ലം റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എന്‍.ബി ബസിനാണ് കൂനമ്പായിക്കുളം ക്ഷേത്രം ജങ്ഷനില്‍ നാട്ടുകാര്‍ ആദരവ് നല്‍കിയത്. രണ്ടരപ്പതിറ്റാണ്ടിലധികമായി കൂനമ്പായിക്കുളം വഴി സര്‍വിസ് നടത്തുന്ന ഈ ബസ് സമയകൃത്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. അമിതവേഗമോ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളോ ഇല്ളെന്നതും യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റവും കെ.എന്‍.ബിയെ മറ്റ് ബസ് സര്‍വിസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. അജയന്‍ കൂനമ്പായിക്കുളത്തിന്‍െറ നേതൃത്വത്തിലായിരുന്നു ആദരവ് നല്‍കിയത്. ജീവനക്കാരെ പൊന്നാടയണിയിച്ച് ആദരിക്കയും ഉപഹാരം നല്‍കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.