കുഞ്ഞുമനസ്സുകളില്‍ വസന്തം വിരിയിച്ച വസന്തകുമാരി മികച്ച ഹെല്‍പര്‍

കുണ്ടറ: കഥപറഞ്ഞുകൊടുത്തും പാട്ടുപാടി ഉറക്കിയും കുഞ്ഞുങ്ങളോടിഷ്ടം കൂടിയ വസന്തകുമാരിയെ ജില്ലയിലെ മികച്ച അങ്കണവാടി ഹെല്‍പറായി തെരഞ്ഞെടുത്തു. കുണ്ടറ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡിലെ മായംകോട് ആറാം നമ്പര്‍ അങ്കണവാടിയിലെ ഹെല്‍പറാണിവര്‍. കാല്‍നൂറ്റാണ്ടിന്‍െറ സേവനപുണ്യമായാണ് ഈ പുരസ്കാരം ഇവര്‍ക്ക് ലഭിക്കുന്നത്. അങ്കണവാടി മോടിപിടിപ്പിക്കുന്നതിലും സദാ വൃത്തിയായി സൂക്ഷിക്കുന്നതിലും നിത്യജാഗ്രതയാണിവര്‍ക്ക്. കുട്ടികള്‍ക്കിവര്‍ അമ്മയും ചേച്ചിയും കളിക്കൂട്ടുകാരിയുമാണ്. തൊഴില്‍സുരക്ഷ ഇല്ലാതിരുന്ന കാലത്ത് ജോലിക്ക് കയറിയ ഇവര്‍ക്ക് എപ്പോഴും പ്രതിഫലവും സന്തോഷവും കുട്ടികളുടെ നിറചിരിയും സ്നേഹ പ്രകടനങ്ങളുമാണ്. വര്‍ക്കറായ മറിയാമ്മയും വസന്തകുമാരിയും 12 കുട്ടികളുമടങ്ങുന്ന അങ്കണവാടിയെ സ്നേഹത്തിന്‍െറ മലര്‍വാടിയായാണ് നാട്ടുകാര്‍ കാണുന്നത്. സര്‍ക്കാര്‍സംവിധാനത്തിന്‍െറ കുറവുകളൊന്നും ഇവിടെ അനുഭവപ്പെടാത്തതിനുപിന്നില്‍ ഇവരുടെ സന്മനസ്സാണ്. ചിറ്റുമല ബ്ളോക് ഐ.സി.ഡി.എസ് ഓഫിസര്‍ രേണുകയും ഇവരുടെ മികവിന് ഗുഡ് സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.