കണ്ണനല്ലൂര്‍: ജങ്ഷനിലെ ശൗചാലയം തുറക്കാന്‍ നടപടിയെടുക്കാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. തൃക്കോവില്‍വട്ടം പഞ്ചായത്തിന് കീഴിലുള്ളതാണ് സ്റ്റേഷന്‍. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തത്തെി. 2004ലാണ് അന്നത്തെ എം.പിയായിരുന്ന പി. രാജേന്ദ്രന്‍െറ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കണ്ണനല്ലൂര്‍ പബ്ളിക് ലൈബ്രറിക്കടുത്ത് ലക്ഷങ്ങള്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെ ശൗചാലയം സ്ഥാപിച്ചത്. നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്ന ഇവിടെ ഭിക്ഷാടകരും സാമൂഹികവിരുദ്ധ സംഘങ്ങളും കൈയടക്കിയതോടെ നടത്തിപ്പ് കരാറുകാരെ ഏല്‍പിച്ചു. അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്ന് പലതവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ളെന്ന് കണ്ണനല്ലൂര്‍ പബ്ളിക് ലൈബ്രറിയുടെ സ്പോര്‍ട്സ് വിഭാഗത്തിന്‍െറ ചുമതലയുള്ള കണ്ണനല്ലൂര്‍ നിസാം പറഞ്ഞു. ശൗചാലയത്തിന്‍െറ പ്രവര്‍ത്തനം നിലച്ചതോടെ ജങ്ഷനിലത്തെുന്നവര്‍ പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാന്‍ നെട്ടോട്ടം ഓടുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നവാസ് പുത്തന്‍വീട് പറഞ്ഞു. പ്രത്യക്ഷ സമര പരിപാടി ആരംഭിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറി കണ്ണനല്ലൂര്‍ എ.എല്‍. നിസാമുദ്ദീന്‍ അറിയിച്ചു. എന്നാല്‍, കംഫര്‍ട്ട് സ്റ്റേഷനില്‍നിന്നുള്ള മാലിന്യങ്ങള്‍ പൊട്ടിയൊലിക്കാന്‍ തുടങ്ങിയതോടെയാണ് അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്ന് തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ആശാ ചന്ദ്രന്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്താന്‍ പദ്ധതി തയാറാക്കി ഡി.പി.സിയുടെ അംഗീകാരത്തിന് നല്‍കി. അംഗീകാരം ലഭിക്കുന്ന മുറക്ക് കംഫര്‍ട്ട് സ്റ്റേഷന്‍ പുനര്‍നിര്‍മിക്കുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.