കരുനാഗപ്പള്ളി: ഉപയോഗമില്ലാതായതോടെ കാടുമൂടിയ കരുനാഗപ്പള്ളി റെയില്‍വേ ക്വാര്‍ട്ടേഴ്സ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമാകുന്നു. റെയില്‍വേ സ്റ്റേഷന്‍െറ വടക്കുഭാഗത്ത് ഏഴ് ക്വാര്‍ട്ടേഴ്സാണുള്ളത്. കാലപ്പഴക്കംകൊണ്ട് ഉപയോഗശൂന്യമായതോടെ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ല. ഈ സാഹചര്യം അനുകൂലമാക്കിയാണ് സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും ലഹരി മാഫിയകളും ഇവിടെ വിഹരിക്കുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍, സിഗരറ്റ് പാക്കറ്റുകള്‍, ഡിസ്പോസബ്ള്‍ ഗ്ളാസുകള്‍, ഗര്‍ഭ നിരോധ ഉറകള്‍ എന്നിവ ഇതിനുള്ളില്‍ ചിതറിക്കിടക്കുന്നു. നഗരത്തിലത്തെുന്ന പലരും മദ്യപിക്കാന്‍ പകലത്തെുന്നതും ഇവിടെയാണ്. റെയില്‍വേസ്റ്റേഷന്‍ -പറങ്കിമാമൂട് ജങ്ഷന്‍ റോഡില്‍ അധികം ആള്‍ സഞ്ചാരമില്ലാത്തതിനാല്‍ എത്രനേരം ഇവിടെ ചെലവഴിച്ചാലും പുറം ലോകമറിയില്ല. ഉച്ചയാകുമ്പോള്‍ നിരവധി വിദ്യാര്‍ഥികളും റെയില്‍വേ സ്റ്റേഷനിലത്തൊറുണ്ട്. ഇവരുടെയും സൈ്വരവിഹാരകേന്ദ്രമാണ് പല ക്വാര്‍ട്ടേഴ്സുകളും. ലഹരി ഉപയോഗിക്കാനത്തെുന്നവരും സൗകര്യമാക്കുന്നത് ഇവിടെതന്നെയാണ്. ക്വാര്‍ട്ടേഴ്സ് പൊളിച്ചുനീക്കുകയോ കാട് വെട്ടിത്തെളിക്കുകയോ ആണ് പരിഹാരം. സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന്‍െറ സേവനമില്ലാത്തതും കരുനാഗപ്പള്ളി പൊലീസിന്‍െറ നിരീക്ഷണം ഇല്ലാത്തതും കാരണം എല്ലാ കൊള്ളരുതായ്മകള്‍ക്കും ഇടമാകുകയാണ് റെയില്‍വേ ക്വാര്‍ട്ടേഴ്സ്. വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന പൊലീസ് എയ്ഡ് പോസ്റ്റ് എങ്കിലും സ്റ്റേഷനില്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.