കൊട്ടിയം: ക്രമംതെറ്റിച്ച് സ്വകാര്യ ബസുകള്‍ റോഡില്‍ പാര്‍ക്ക് ചെയ്തെന്നാരോപിച്ച് ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സും മൊബൈല്‍ ഫോണുകളും പൊലീസ് വാങ്ങിയത് കൊട്ടിയം ജങ്ഷനില്‍ പൊലീസും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. സംഭവത്തെ തുടര്‍ന്ന് സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്താനുള്ള നീക്കം കൂടുതല്‍ പൊലീസത്തെി തടയുകയും ബസുകള്‍ തടഞ്ഞിട്ട ഏതാനും ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ബുധനാഴ്ച ഉച്ചക്ക് 12 ഓടെ കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ കണ്ണനല്ലൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റേഷനിലായിരുന്നു സംഭവം. ബസ് ബേയില്‍ കിടന്ന ബസുകളിലെ ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണും ലൈസന്‍സും കൊട്ടിയം എസ്.ഐ വാങ്ങിയതിനെ ബസ് ജീവനക്കാര്‍ എതിര്‍ക്കുകയും പ്രതിഷേധ സൂചകമായി കണ്ണനല്ലൂര്‍ ഭാഗത്തേക്കുള്ള ഏതാനും ബസുകള്‍ ജീവനക്കാര്‍ തടഞ്ഞിടുകയുമായിരുന്നു. പത്തോളം ബസുകള്‍ റോഡില്‍ നിരന്നതോടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തത്തെുകയും ഏതാനും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനം ഓടിക്കവെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാലും ബസ് ബേയില്‍നിന്ന് ബസുകള്‍ മാറ്റിയിട്ടതിന്‍െറ പേരിലുമാണ് ലൈസന്‍സും മൊബൈല്‍ ഫോണും വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിരുന്ന ബസുകള്‍ക്കു മുന്നില്‍ ബസ് പോകുന്നതിന് തടസ്സമായി പൊലീസ് ജീപ്പ് കൊണ്ടിട്ടത് എടുത്തുമാറ്റുന്നതിനായി ഹോണടിച്ചതിന്‍െറ പേരിലാണ് പൊലീസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് വാങ്ങിയതെന്നും ജീവനക്കാരെ ഒരു കാരണവുമില്ലാതെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവരുകയായിരുന്നെന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നത്. കൊട്ടിയത്ത് ബസ്സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ബസുടമകള്‍ പറയുന്നു. കണ്ണനല്ലൂര്‍ റോഡില്‍ ബസ്സ്റ്റോപ്പിന്‍െറ വെയ്റ്റിങ് ഷെഡിന്‍െറ ഒരു ഭാഗം സ്റ്റോപ് അനുവദിച്ചിരിക്കുന്നത് മറ്റൊരു ഭാഗത്തായാണ്. റോഡിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ പൊലീസ് തയാറാകാതെ ബസ് ജീവനക്കാര്‍ക്ക് നേരെ തട്ടിക്കയറുകയും പെറ്റിക്കേസ് എടുക്കുകയുമാണ് ചെയ്യുന്നതെന്നും ബസുടമകളും ജീവനക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.