മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോട്ടയം എം.സി റോഡിൽ ആറൂർ മീങ്കുന്നത്ത് കെ.എസ്.ആർ.ടി.സി ബസ ് നിയന്ത്രണംവിട്ട് ഗ്രന്ഥശാല കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. പത്തോളംപേർക്ക് നിസ്സാര പരിക്കേറ്റു. കെട്ടിടത്തിനു മുന്നിലെ ട്രാഫിക് സിഗ്നൽ ബോർഡുകളും ക്രാഷ് ബാരിയറും തകർത്ത ബസ് ഇടിച്ചുനിന്നു. ചൊവ്വാഴ്ച രാവിലെ 10ഓടെ മീങ്കുന്നം വളവിലാണ് സംഭവം. കോട്ടയത്തുനിന്ന് ആനക്കാംപൊയിലിലേക്ക് പോയ ബസിെൻറ മുന്നിൽ സഞ്ചരിച്ച കാർ പെെട്ടന്ന് തിരിച്ചപ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് നിയന്ത്രണംവിടുകയായിരുന്നു.
ഈ സമയം ചാറ്റൽമഴയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച 10 മിനിറ്റിനിടെ മൂന്ന് അപകടങ്ങളാണ് എം.സി റോഡിൽ ഒരു കിലോമീറ്ററിൽ ഉണ്ടായത്. ചാറ്റൽ മഴയിൽ വാഹനങ്ങൾ നിയന്ത്രണംവിട്ടാണ് അപകടങ്ങൾ.മഞ്ഞമാക്കിതടത്തിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന വീട്ടമ്മക്ക് പരുക്കേറ്റു. ഇവരുടെ കൈകൾ ഒടിഞ്ഞിട്ടുണ്ട്. അടുത്തിടെ കെ.എസ്.ടി.പി നവീകരിച്ചതാണ് റോഡ്. നവീകരണം പൂർത്തിയായതോടെ നിത്യവും അപകടങ്ങൾ പെരുകുന്നു. വളവുകൾ നിവർത്താതെ അശാസ്ത്രീയമായി നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.