ഇന്ധനവില വർധനയിൽ പ്രതിഷേധം

കൊച്ചി: ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വിലക്കുറവ് രേഖപ്പെടുത്തിയിട്ടും രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാത്തതിനെതിരെ സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ് ലേബർ സൻെറർ (എച്ച്.എം.എസ്) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കലൂർ പോസ്റ്റോഫിസിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന പ്രസിഡൻറ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോയി മാടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. മോഹനൻ, വൈസ് പ്രസിഡൻറ് വാവച്ചൻ തോപ്പിൽ കുടി, തോമസ് മൂക്കന്നൂർ എന്നിവർ സംസാരിച്ചു. EC1 hms ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ് ലേബർ സൻെറർ (എച്ച്.എം.എസ്) ജില്ല കമ്മിറ്റി കലൂർ പോസ്റ്റോഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മനോജ് ഗോപി ഉദ്ഘാടനം ചെയ്യുന്നു കേസെടുത്തതിൽ പ്രതിഷേധം കൊച്ചി: ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുനടത്തിയ നിൽപുസമരത്തിൽ പങ്കെടുത്ത കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറിനെതിരെ കേസെടുത്തതിൽ കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.