കുട്ടമ്പേരൂർ ആറ്റിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു

മാന്നാർ: കുട്ടമ്പേരൂർ ആറ്റിലെ മത്സ്യം ചത്തുപൊങ്ങുന്നു. പമ്പ, അച്ചൻകോവിൽ നദികളുടെ കൈവഴിയായി ഒഴുകുന്ന കുട്ടമ്പേരൂർ ആറ്റിലെ ചെറുതും വലുതുമായ മത്സ്യങ്ങളാണ് ചത്തുപൊങ്ങുന്നത്. തെക്കുനിന്ന് വടക്കോട്ട് പമ്പയാറ്റിലേക്കാണ് ഇപ്പോൾ നീരൊഴുക്ക്. വെള്ളിയാഴ്ച പുലർച്ച മുതലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ജനങ്ങളുടെ ശ്രദ്ധയിൽപെട്ടത്. ഓരോ കടവുകളുടെയും ഭാഗത്ത് മത്സ്യക്കുഞ്ഞുങ്ങൾ മരണവെപ്രാളം കാണിക്കുന്നത് കാണാമെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.