സമൃദ്ധി ജൈവപച്ചക്കറി കൃഷിക്ക്​ തുടക്കം

ആലുവ: സി.പി.ഐ ജില്ല കൗൺസിലിൽ സംഘടിപ്പിച്ച സമൃദ്ധി ജൈവപച്ചക്കറി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതി ഒരു ചെറുകാർഷിക വിപ്ലവമാണെന്നും ഇത് കാർഷിക സംസ്കാരത്തെ സമൃദ്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണമെന്ന സർക്കാർ നിലപാടിനെ സ്വാഗതം ചെയ്താണ് പദ്ധതി. ജില്ലയിൽ 5000 കേന്ദ്രങ്ങളിൽ കൃഷിയിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ആലുവ സി. അച്യുതമേനോൻ സൻെററിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, ജില്ല എക്സിക്യൂട്ടിവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ശംസുദ്ദീൻ, സിനിമ നടൻ ഹരിശ്രീ അശോകൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.