ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഫാഷിസ്​റ്റ്​ ശക്തികള്‍ ആശങ്കയില്‍ -ടി.എം. സലിം

ആലപ്പുഴ: രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഭരണം കൈയാളുന്ന ഫാഷിസ്റ്റ് ശക്തികള്‍ ആശങ്കയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം. മുസ്‌ലിംലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകത്തില്‍നിന്ന് പല്ലന കുമാരകോടിയിലേക്ക് സംഘടിപ്പിച്ച ദേശ് രക്ഷാമാര്‍ച്ചിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാറിൻെറ സകല പ്രതീക്ഷകളെയും തെറ്റിക്കുന്ന പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറുന്നത്. പ്രക്ഷോഭങ്ങൾ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും അവ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതത്തിൻെറ അടിസ്ഥാനത്തില്‍ ജനതയെ ഭിന്നിപ്പിക്കുന്ന ബി.ജെ.പി ഭരണകൂടം രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി ഭരണം രാജ്യത്തിൻെറ സര്‍വമേഖലകളെയും പിന്നോട്ട് അടിക്കുകയാണ്. ഭരണഘടനയുടെ സംരക്ഷണത്തിന് മതേതര ശക്തികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണം. കേരളത്തില്‍ പ്രക്ഷോഭപാതയിലുള്ള ഇടതുപക്ഷം ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാകണം. രാഷ്ട്രത്തെ ഒന്നിപ്പിച്ചുള്ള പ്രക്ഷോഭങ്ങളില്‍ മുസ്‌ലിംലീഗ് ജനാധിപത്യ ശക്തികളുമായി സഹകരിച്ച് പ്രക്ഷോഭം നടത്താന്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആര്‍. രാജശേഖരന്‍, മുസ്‌ലിംലീഗ് ജില്ല ഭാരവാഹികളായ എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, ബി.എ. ഗഫൂര്‍, സംസ്ഥാന സമിതി അംഗങ്ങളായ മുഹമ്മദ് കൊച്ചുകളം, എ. ഇര്‍ഷാദ്, പി.കെ. ഫസലുദ്ദീന്‍, നേതാക്കളായ ബഷീര്‍ തട്ടാപറമ്പില്‍, എസ്. മുഹമ്മദ് സാലിഹ്, എം.എസ്. സലാമത്ത്, അബ്ദുല്‍ മജീദ്, അഷ്‌റഫ് കൊച്ചാലുംവിള, കെ.ജി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.