അങ്കമാലി: റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ മുതല്‍ എംപ്ലോയ്‌മൻെറ് രജിസ്‌ട്രേഷന്‍ പുതുക്കലും ചെറുകിട തൊഴില് വ്യവസായ സംരംഭകര്‍ക്കായുള്ള വായ്പ അപേക്ഷ സ്വീകരിക്കലും കുട്ടികള്‍ക്ക് പഠനമുറി നിര്‍മാണവും ഉള്‍പ്പെടെ നിരവധി ജീവിതപ്രശ്‌നങ്ങളുടെ കുരുക്കഴിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സി. എസ്.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച . അദാലത് റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. ലൈഫ് ഭവനനിര്‍മാണ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ നേതൃത്വം നല്‍കിയ കെ. തുളസി, കെ. വൈ. വര്‍ഗീസ്, ചെറിയാന്‍ തോമസ്, എം.പി. ലോനപ്പന്‍, ഷാജു വി. തെക്കേക്കര, ജയ രാധാകൃഷ്ണന്‍ എന്നീ പഞ്ചായത്ത് പ്രസിഡൻറുമാരെയും 21 വി.ഇ. ഒമാരെയും റോജി എം. ജോണ്‍ എം.എല്‍.എ മെമേൻറാ നല്‍കി ആദരിച്ചു. വൈസ് പ്രസിഡൻറ് വത്സ സേവ്യര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ സാംസണ്‍ ചാക്കോ, ശാരദ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. ജോർജ്, കെ.പി. അയ്യപ്പന്‍, ഗ്രേസി റാഫേല്‍, സ്‌കില്‍സ് എക്‌സലന്‍സ് സൻെറര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹണി ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജു ഈരാളി, എല്‍സി വര്‍ഗീസ്, ഷേര്‍ളി ജോസ്, അല്‍ഫോന്‍സ പാപ്പച്ചന്‍, എ.എ. സന്തോഷ്, വനജ സദാനന്ദന്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോസഫ് പാറേക്കാട്ടില്‍ എം.എ. ജയ്‌സണ്‍, ലത ശിവന്‍, ഏണസ്റ്റ് തോമസ്, ബി.ഡി.ഒ എം.ജെ. അജയ് എന്നിവര്‍ സംസാരിച്ചു. ea anka VEO ലൈഫ് ഭവന നിര്‍മാണപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ 21 വി.ഇ.ഒമാരെ റോജി എം. ജോണ്‍ എം.എല്‍.എ മെമൻെറാ നല്‍കി ആദരിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.