12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം വേണം

കൊച്ചി: കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിങ് നിരോധനം നടപ്പാക്കണമെന്ന് രാജ്യാന്തര മറൈൻ സിമ്പോസിയം. ഈ മേഖല ച െറുകിട മത്സ്യബന്ധനത്തിന് മാത്രമായി നിജപ്പെടുത്തണം. ഇവിടെ ട്രോളിങ് നടത്തുന്നത് ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും സിമ്പോസിയം ചൂണ്ടിക്കാട്ടുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സമുദ്രശാസ്ത്രജ്ഞർ, മത്സ്യഗവേഷകർ എന്നിവർ ചേർന്നാണ് നിർദേശങ്ങൾ തയാറാക്കിയത്. കടൽ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണനിയമം പരിഷ്‌കരിക്കണമെന്നും നിർദേശത്തിലുണ്ട്. നിയമത്തിലെ ചില പട്ടികകൾ സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന് മതിയായതാണോ എന്ന് വിദഗ്ധ സമിതി പരിശോധിക്കണം. കാലാവസ്ഥവ്യതിയാനം മൂലം മത്സ്യബന്ധനരീതികളിൽ വന്ന പ്രതിസന്ധി പരിഹരിക്കാൻ ശരിയായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മത്സ്യബന്ധനം വികസിപ്പിക്കണമെന്നും സിമ്പോസിയം ആവശ്യപ്പെട്ടു. സമാപന സംഗമത്തിൽ ഡോ. പ്രവീൺ പുത്ര, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. കെ.കെ.സി. നായർ, ഡോ. എൻ.ജി.കെ. പിള്ള, ഡോ.പി. നമ്മൽവർ, ഡോ. കെ. സുനിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.