ആലുവ: സാമൂഹികസേവനത്തിലൂടെ കുട്ടമശ്ശേരി മേഖലയുടെ സ്പന്ദനമായി മാറിയ 'ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി' വാട്സ്ആപ്പ് കൂട്ടായ്മക്ക് ഒരുവയസ്സ്. 2018ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ സഹായിക്കാൻ പൂർവവിദ്യാർഥികളുടെയും നാട്ടുകാരുെടയും നേതൃത്വത്തിൽ 'എൻെറ വിദ്യാലയം' പേരിൽ രൂപവത്കരിച്ച വാട്സ്ആപ്പ് കൂട്ടായ്മയാണ് പിന്നീട് 'ബ്രേക്കിങ് ന്യൂസ് കുട്ടമശ്ശേരി' ആയി മാറിയത്. കഴിഞ്ഞവർഷം പ്രളയത്തിൽ തകർന്ന മലബാർ മേഖലക്ക് ചൊവ്വര ചാരിറ്റബിൾ സൊസൈറ്റി, സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുമായി സഹകരിച്ച് ശേഖരിച്ച ഭക്ഷണപദാർഥങ്ങൾ, നിത്യോപയോഗ സാധനങ്ങൾ ഉൾെപ്പടെ ഏഴ് ലക്ഷം രൂപയുടെ സഹായം എത്തിക്കാൻ കൂട്ടായ്മക്ക് കഴിഞ്ഞു. ജാതി, മത, രാഷ്‌ട്രീയ മെസേജുകൾ അയക്കുന്നവരെ ആദ്യം 24 മണിക്കൂറും ആവർത്തിച്ചാൽ സ്ഥിരമായും ഈ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കും. ഷിഹാബ് മിയ്യത്ത്, നിഷാദ് കുഴിക്കാട്ടകത്തൂട്ട്, ഷമീർ കഴിക്കാട്ടിൽ എന്നിവരാണ് അഡ്മിൻമാർ. 500 പേരടങ്ങുന്ന ഗ്രൂപ്പിലെ അംഗങ്ങളുടെ പിന്തുണയാണ് പ്രവർത്തനങ്ങൾക്ക് ശക്തിയെന്ന് ഷിഹാബ് പറയുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉൾെപ്പടെ അംഗമാണ്. പഞ്ചായത്തിലെ വിവിധ വികസനപ്രശ്നങ്ങളും ഗ്രൂപ്പിൽ ചർച്ചചെയ്ത് പരിഹാരം കാണുന്നു. അപകടങ്ങളും മറ്റും സംഭവിക്കുേമ്പാൾ ഉടൻ വൈദ്യസഹായം ലഭ്യമാക്കാനും കുടുംബങ്ങളെ അറിയിക്കാനും സഹായകമാണ്. കൂടാതെ സംഗീതം, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഗ്രൂപ്പിൻെറ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.വി. മന്മഥൻ, കുട്ടമശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് മീതിൻപിള്ള, പൗരസമിതി പ്രസിഡൻറ് അബൂബക്കർ ചെന്താര, ജോസഫ് കുര്യപ്പിള്ളി, ഷിഹാബ് മിയ്യത്ത്, കബീർ ചാലക്കൽ, നിഷാദ്, ഷമീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.