ആലുവ: പൗരത്വ ഭേദഗതിനിയമത്തിൽ പ്രതിഷേധിച്ച് മഹല്ല് ജമാഅത്ത് കൗൺസിൽ ആലുവ ഹെഡ് പോസ്‌റ്റ് ഓഫിസിനുമുന്നിൽ ധർണ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ നിഷ്കാസനം ചെയ്യുന്ന രീതിയിൽ പുതിയ നിയമം ചുട്ടെടുത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തെ മാത്രം വേർതിരിച്ച് രണ്ടാംകിട പൗരന്മാരായി കാണുന്ന സംഘ്പരിവാർ അജണ്ടക്കെതിരെയുള്ള പോരാട്ടമാണ് രാജ്യമെങ്ങും അലയടിക്കുന്നതെന്ന് സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അഭിപ്രായപ്പെട്ടു. മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. മുഹമ്മദ് പുഴക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. കരീം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി. അബ്‌ദുൽഖാദർ, സി.പി.ഐ ജില്ല കൗൺസിൽ അംഗം പി. നവകുമാർ, കേരള പ്രവാസി സംഘം ജില്ല പ്രസിഡൻറ് ഇ.ടി. ജോയി, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി ബാബു വേങ്ങൂർ, വിവരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, 'കോറ' പ്രസിഡൻറ് പി.എ. ഹംസക്കോയ, ഐ.എൻ.എൽ ജില്ല സെക്രട്ടറി ജലീൽ, മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡൻറ് ഹൈേദ്രാസ് ഹാജി കാരോത്തുകുഴി, എൻ.സി.പി ആലുവ ബ്ലോക്ക് പ്രസിഡൻറ് ഷംസു, കേരള മുസ്‌ലിം ജമാഅത്ത് ജില്ല സെക്രട്ടറി വി.എച്ച്. അലി ദാരിമി, എസ്.എം.എ ജില്ല സെക്രട്ടറി കൊളോട്ടിമൂല ഇബ്രാഹിം സഖാഫി, കെ.ഇ. അബ്‌ദുൽഷുക്കൂർ, സത്താർ മഞ്ഞപ്പെട്ടി എന്നിവർ സംസാരിച്ചു. നസ്രത്ത് പള്ളിയിൽ തിരുനാള്‍ ആലുവ: നസ്രത്ത് ആശ്രമ പള്ളിയിലെ തിരുനാൾ ഞായറാഴ്ച നടക്കും. ആഘോഷത്തിന് സൻെറ് ഡൊമിനിക് പള്ളി വികാരി ഫാ. വര്‍ഗീസ് പൊട്ടക്കല്‍ കൊടിയേറ്റി. സുപ്പീരിയർ ഫാ. ഫ്രാൻസിസ് ക്രിസ്‌റ്റി വട്ടക്കുഴി, ഫാ. മാത്യു ചൂണ്ടിയാനിക്കൽ, ഡൊമിനിക് കാവുങ്കൽ, സൈമൺ നെല്ലിക്കൽ, പോൾ പയ്യപ്പിള്ളി, ആൻറണി മാളിയേക്കൽ, സെബാസ്റ്റ്യൻ കുഴിക്കാട്ടിൽ, ഐപ്പ് മാഞ്ഞൂരാൻ എന്നിവർ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് 5.15ന് പ്രസുദേന്തി വാഴ്ച, 5.30ന് തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.