അങ്കമാലി: കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ മൂക്കന്നൂര്‍ പഞ്ചായത്തിലെ താബോര്‍ ശുദ്ധജലവിതരണ പദ്ധതി നവീകരിക്കാൻ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. റോജി എം.ജോണ്‍ എം.എല്‍.എ വിളിച്ച യോഗത്തിലാണ് തീരുമാനം. 1985ല്‍ നിര്‍മിച്ച താബോര്‍ പദ്ധതി ജീര്‍ണാവസ്ഥയിലാണ്. പൂതംകുറ്റി പാടശേഖരത്തില്‍ നിര്‍മിച്ച കുളത്തില്‍നിന്ന് വെള്ളം പമ്പുചെയ്ത് താബോര്‍ മേടിൻെറ മുകളിലെ ജലസംഭരണിയില്‍ ശേഖരിച്ച് 600 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി വര്‍ഷങ്ങളായി അവതാളത്തിലായി. പദ്ധതിയുടെ സമഗ്ര നവീകരണത്തിന് തുടക്കമെന്ന നിലയില്‍ 7.5 ലക്ഷം എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പുതിയ പമ്പ് സെറ്റ് വാങ്ങി സ്ഥാപിക്കുമെന്ന് റോജി അറിയിച്ചു. പൂതംകുറ്റിയിലെ കിണറ്റിലെ ജലക്ഷാമം പരിഹരിക്കുന്നതിന് കറുകുറ്റി പദ്ധതിയിലെ വെള്ളം പൈപ്പുവഴി എത്തിക്കും. പുതിയ പമ്പ് ഹൗസും താബോര്‍ മേട്ടില്‍ പുതിയ ജലസംഭരണ ടാങ്കും നിര്‍മിക്കും. ജലവിതരണ പമ്പുകള്‍ മാറ്റിസ്ഥാപിക്കാനും മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്നു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ബിജു പാലാട്ടി, േബ്ലാക്ക് പഞ്ചായത്ത് അംഗം ടി.എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ.തരിയന്‍, വി.സി. കുമാരന്‍, ബീന ജോണ്‍സണ്‍, സ്വപ്ന ജോയി, ഡേയ്സി ഉറുമീസ്, എ.സി. പൗലോസ്, ജല അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.കെ. ജോളി, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ആര്‍. വിജയമോഹന്‍, അസി. എന്‍ജിനീയര്‍ എം.കെ. റെജി, ഡിറ്റോ ഡേവിസ്, കെ.എം. വര്‍ഗീസ്, സി.പി. ബെന്നി, കെ.സി. അന്തോണീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.