യാത്രക്കാരെ ദുരിതത്തിലാക്കിയ ഗതാഗതക്കുരുക്ക്​

EM Mvpa - 7 ഉപറോഡുകളിലും വാഹനങ്ങൾ കൈയടക്കിയതോടെ ഗതാഗതം താറുമാറായി മൂവാറ്റുപുഴ: യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ ഗതാഗതക്കുരുക്ക്. പട്ടണം കടക്കാൻ മണിക്കൂറുകൾ നീണ്ടതോെട പ്രതിഷേധവുമായി ജനങ്ങളെത്തി. ശനിയാഴ്ചത്തെ ഗതാഗതക്കുരുക്കിൽ നൂറുകണക്കിന് ആളുകളാണ് റോഡിൽ കുടുങ്ങിയത്. മൂന്ന് സംസ്ഥാന പാതകളും ദേശീയ പാതയും കടന്നുപോകുന്ന മൂവാറ്റുപുഴ പട്ടണത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും തുടരുകയാണ്. ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് സ്വകാര്യ വാഹനങ്ങൾ ഏറെ നിരത്തിലിറങ്ങിയതാണ് കുരുക്കിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. നഗരത്തിലെ എല്ലാ റോഡുകളും വാഹനങ്ങളാൽ നിറഞ്ഞിരുന്നു. എറണാകുളം റോഡിൽ അമ്പലം പടിവരെയും എം.സി റോഡിൽ പായിപ്ര കവല വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ഉപറോഡുകളിലും വാഹനങ്ങൾ കൈയടക്കിയതോടെ ഗതാഗതം താറുമാറായി. ഇതിനൊപ്പം അനധികൃത പാർക്കിങ്ങും വിനയായി. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ െപാലീസിനെ രംഗത്തിറക്കിയിട്ടും കുരുക്ക് അഴിക്കാനായില്ല. ചിത്രം: em mvpa FB_IMG_1577535183795 മൂവാറ്റുപുഴ നഗരത്തിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.