ആലപ്പുഴയെ സിംഗപ്പൂർ മാതൃകയിൽ വികസിപ്പിക്കണം -എ.എം. ആരിഫ്​

ആലപ്പുഴ: ടൂറിസം കേന്ദ്രീകരിച്ച് സിംഗപ്പൂർ മാതൃകയിൽ വികസിപ്പിക്കാൻ ഏറ്റവും യോജ്യമായ നഗരമാണ് ആലപ്പുഴയെന്ന് എ.എം. ആരിഫ് എം.പി. സീനിയർ ജേണലിസ്റ്റ് ഫോറം ഒമ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആലപ്പുഴയുടെ വികസനം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം ഉണ്ടായാൽ മാത്രമേ വികസനം യാഥാർഥ്യമാകൂ. സംരംഭകരെ ടൂറിസം മാഫിയയായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്ലേലി രാഘവൻപിള്ള വിഷയം അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എമാരായ ഡി. സുഗതൻ, വി. ദിനകരൻ, പി.ജെ. ഫ്രാൻസിസ്, എ.വി. താമരാക്ഷൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫോറം പ്രസിഡൻറ് വി. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ, സ്വാഗതസംഘം ജനറൽ കൺവീനർ തോമസ് ഗ്രിഗറി, ഫോറം വൈസ് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ, മുൻ പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലൻ, പ്രസ് ക്ലബ് സെക്രട്ടറി ആർ. രാജേഷ്, ഓട്ടോകാസ്റ്റ് ചെയർമാൻ എ. പ്രദീപ് കുമാർ, വി.സി. ഫ്രാൻസിസ്, എ.എൻ പുരം ശിവകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.