ആലപ്പുഴ: കേരള യുക്തിവാദിസംഘം 31ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരചത്വരത്തിൽ ചേർന്ന പൊതുസമ്മേളനം ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്‌തു. അഡ്വ. രാജഗോപാൽ വാകത്താനം അധ്യക്ഷത വഹിച്ചു. യുക്തിവാദിസംഘം മുഖമാസിക യുക്തിരേഖ മാധ്യമ പുരസ്‌കാരം '24' ചാനലിലെ ഡോ. കെ. അരുൺകുമാറിന് കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. മഞ്ഞൾനീരാട്ട് അനാവരണത്തോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. ഗംഗൻ അഴീക്കോട്, ഇരിങ്ങൽ കൃഷ്‌ണൻ, അഡ്വ. കെ.എൻ. അനിൽകുമാർ, ടി.പി. മണി എന്നിവർ സംസാരിച്ചു. സാംസ്‌കാരിക റാലി ടൗൺഹാളിൽ നിന്നാരംഭിച്ച് നഗരചത്വരത്തിൽ അവസാനിച്ചു. രാവിലെ പ്രതിനിധിസമ്മേളനം ചേർന്നു. ഡോ. ജോസ്‌റ്റിൻ ഫ്രാൻസിസ്, ഇ.എ. ജബ്ബാർ, പി.സി. ഉണ്ണിച്ചെക്കൻ, അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ പ്രഭാഷണം നടത്തി. 'ജാതിമുക്ത കേരളം, മതരഹിത കേരളം' വിഷയത്തിൽ പാനൽചർച്ചയും നടന്നു. ഞായറാഴ്‌ച കുട്ടനാടൻ പര്യടനവും കുടുംബസംഗമവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.