അനധികൃത മാലിന്യ സംസ്കരണകേന്ദ്രം അടപ്പിച്ചു കേന്ദ്രം പ്രവർത്തിച്ചത്​ ചിറ്റമന പള്ളം കോളനിയോട് ചേർന്ന്

കരുമാല്ലൂർ: പഞ്ചായത്തിലെ ആറാം വാർഡിൽ ചിറ്റമന പള്ളം കോളനിയോട് ചേർന്ന് പ്ലാസ്റ്റിക്, ഹോട്ടൽ മാലിന്യം എന്നിവ കത്തിക്കുന്ന സ്ഥലം പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടപ്പിച്ചു. ആലുവ സ്വദേശിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ആലുവയിലെ ഹോട്ടലുകളിെലയും ലോഡ്ജുകളിെലയും മാലിന്യം പുഴയിലേക്ക് തള്ളുകയും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുകയുമാണ് ചെയ്യുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഇതിനായി ഷെഡും പണിതിട്ടുണ്ട്. അസഹനീയ ദുർഗന്ധത്തെത്തുടർന്നാണ് പരിസരവാസികൾ പഞ്ചായത്തിൽ വിവരമറിയിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. ദിപിൻ, ആലങ്ങാട് എസ്‌.ഐ സാജൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം അടച്ചുപൂട്ടിയത്. പൊതുപ്രവർത്തകരായ കെ.കെ. ഷിബു, സിനോജ്, ഷൈജു തുടങ്ങിയവരും പരിസരവാസികളും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.