കോട്ടയം: ദേശീയ റേസിങ് ചാമ്പ്യൻഷിപ്പിൽ ബംഗളൂരു താരം ചേതന്‍ ശിവറാമിന് ഓവറോൾ കിരീടം. പോപുലര്‍ റാലി കിരീടം ഗൗരവ് ഗില്‍ സ്വന്തമാക്കി. കോട്ടയത്ത് നടന്ന ചാമ്പ്യന്‍സ് യാച്ച് ക്ലബ് എഫ്.എം.എസ്.സി.ഐ ദേശീയ റാലി ചാമ്പ്യന്‍ഷിപ്പിൽ അവസാന റൗണ്ടിലെ മിന്നുംപ്രകടനമാണ് ഗൗരവ് ഗില്ലിനെ േജതാവാക്കിയത്. ഇതോടെ ഗില്ലിൻെറ ആകെ പോപുലര്‍ കിരീടനേട്ടം അഞ്ചായി. ടീം മഹീന്ദ്രക്കായി ഇറങ്ങിയ ഗൗരവ് ഗില്‍ സഹഡ്രൈവറായ കാസർകോട് സ്വദേശി മൂസ ഷരീഫിനൊപ്പം ഞായറാഴ്ച നടന്ന ആദ്യറൗണ്ടില്‍ ഒന്നാമനായി ഫിനിഷ് ചെയ്തപ്പോള്‍ മറ്റു രണ്ടുറൗണ്ടില്‍ രണ്ടാമനായി. ടീം ചാമ്പ്യന്‍സിൻെറ മലയാളി താരം ഡോ. ബിക്കു ബാബുവിനാണ് പോപുലര്‍ റാലിയില്‍ രണ്ടാം സ്ഥാനം. മിലന്‍ ജോർജായിരുന്നു സഹഡ്രൈവര്‍. ഡീന്‍ മസ്‌കരേനസ്-ശ്രുപ്ത വടിവേല്‍ സഖ്യം മൂന്നാം സ്ഥാനം നേടി. കോയമ്പത്തൂരിലും ബംഗളൂരുവിലും നടത്തിയ മികച്ച പ്രകടനമാണ് കിരീടത്തില്‍ മുത്തമിടാന്‍ ചേതന് തുണയായത്. പോപുലര്‍ റാലിയുടെ ആദ്യദിനം അപകടത്തെത്തുടര്‍ന്ന് ഒറ്ററൗണ്ട്പോലും പൂര്‍ത്തിയാക്കാനാവാതെ പിന്മാറിയ ചേതന്‍ ഞായറാഴ്ച മത്സര രംഗത്തേക്ക് തിരിച്ചെത്തിയാണ് കിരീടം കാത്തത്. അഞ്ചാം സ്ഥാനത്താണ് ചേതൻ ഫിനിഷ് ചെയ്തത്. മുൻ മത്സരങ്ങളിലെ പോയൻറുകളാണ് നേട്ടമായത്. പോപുലര്‍ വെഹിക്കിള്‍സ് ആൻഡ് സര്‍വിസസ് ലിമിറ്റഡിൻെറ മുഴുവന്‍ സമയ ഡയറക്ടര്‍ ഫ്രാന്‍സിസ് കെ. പോള്‍ വിജയികള്‍ക്ക് സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.