ആലപ്പുഴ: കർഷകർക്ക് ആത്മവീര്യം പകരുന്ന പദ്ധതികളാണ് സർക്കാറുകൾ നടപ്പാക്കേണ്ടതെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കാർഷികരംഗത്തോട് വിടപറയേണ്ട അവസ്ഥയിലാണ് കർഷകർ. അധ്വാനം നിഷ്ഫലമാകുന്ന അവസ്ഥയിൽ പിറന്നതും വളർന്നതുമായ മണ്ണിനെ ഉപേക്ഷിക്കേണ്ട ഗതികേടിലേക്ക് ഇവരെ കൊണ്ടെത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ തിങ്കളാഴ്ച വൈകീട്ട് നടത്തിയ കർഷകരക്ഷ സംഗമവും കലക്ടറേറ്റ് മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യസന്ദേശം നൽകി. ഇൻഫാം സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ വിഷയം അവതരിപ്പിച്ചു. എം.എൽ.എമാരായ സി.എഫ്. തോമസ്, ഡോ. എൻ. ജയരാജ്, ആലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് തയ്യിൽ, അതിരൂപത പി.ആർ.ഒ ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ തോമസ് ജോസഫ്, കർഷകരക്ഷ സംഗമം കോഓഡിനേറ്റർ വർഗീസ് ആൻറണി, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് ജോൺ, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് മുകുളേൽ, ചാസ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.