ഓട്ടോ തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചതായി പരാതി

വൈക്കം: കാറിന് വശം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ സംഘംചേർന്ന് ആകമിച്ച് പരിക്കേൽപിച്ചതായി പരാതി. കുലശേഖരമംഗലം കൂട്ടുമ്മേൽ പരപ്പാടം ലക്ഷംവീട് കോളനിയിൽ ദിലിഷിനാണ് (28) ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി എട്ടിന് കുലശേഖരമംഗലത്തായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘമാണ് ഓട്ടോ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചതെന്ന് പറയുന്നു. പരിക്കേറ്റ ദിലീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രേവശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.