കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ചിറ്റേത്തുകര വ്യവസായ മേഖലയിലെ (സെസ്) പ്രൈമസ് ഫിറ്റ്‌കോ ഇന്ത്യ കമ്പനിയില െ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ ഒരു ലക്ഷത്തിലധികം വരുന്ന ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, സ്ത്രീ സൂപ്പര്‍വൈസര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊച്ചിന്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ വര്‍ക്കേഴ്‌സ് അസോസിയേഷനാണ് (സി.ഐ.ടി.യു) സമരം നടത്തുന്നത്. എം. സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. അരുണ്‍ കുമാര്‍, സി. ബിജുമോന്‍, സി.ആര്‍. പ്രദീപ് കുമാര്‍, സതിമോള്‍, കെ.പി. വിനോദ്, എം.എം. നാസര്‍, സുരേഷ് കുമാര്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ: EC19 fitco സെസില്‍ പ്രൈമസ് ഫിറ്റ്‌കോ ഇന്ത്യ കമ്പനിയിലെ തൊഴിലാളികളുടെ സമരം എം. സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു പൗരത്വഭേദഗതി നിയമത്തിനെതിരെ സാംസ്കാരികസമൂഹം ഉണരണം -സേതു മട്ടാഞ്ചേരി: ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വവും പിച്ചിച്ചീന്തുന്നതും മതേതര വീക്ഷണത്തെ തകർക്കുന്നതുമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സാംസ്കാരികസമൂഹം ഉണരണമെന്ന് നോവലിസ്റ്റ് സേതു. കരുവേലിപ്പടി ടാഗോർ ലൈബ്രറിയുടെ 75ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സേതു. ഒരുദേശം, ഒരുഭാഷ, ഒരുമതം എന്ന വീക്ഷണം അപകടകരവും മഹത്തുക്കൾ രൂപംകൊടുത്ത ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്തതുമാണ്. പൗരത്വഭേദഗതി നിയമത്തിൻെറ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഭാരതം ഇക്കാര്യത്തിൽ വിശദീകരണം കൊടുക്കേണ്ടിവരും. മൻ കീ ബാത്ത് ഒരാൾ പറയുന്നത് കേൾക്കുന്നതിലല്ല കാര്യം. സംവാദമാണ് വേണ്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മറ്റുള്ളവരുടെ സംസ്കാരം അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ബഹുസ്വരതയുടെ രാജ്യത്ത് അവരുടെ സംസ്കാരവും ഉൾക്കൊള്ളാൻ തയാറാകണം. ലോകവീക്ഷണം പുലർത്തിയിരുന്ന നെഹ്റുവിനെ തമസ്കരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. നാഷനൽ ബുക്ക് ട്രസ്റ്റ് ഗോവയിൽ സംഘടിപ്പിച്ച ചടങ്ങിൽ എട്ട് കശ്മീരി പുസ്തകങ്ങളുടെ പ്രകാശനം ഏതാനും മാസം മുമ്പ് ഫാറൂഖ് അബ്ദുല്ല നിർവഹിച്ചപ്പോൾ അദ്ദേഹം വികാരാധീനനായിരുന്നു. ഡൽഹിയിൽ ആണെങ്കിൽ ഇതൊരിക്കലും സാധ്യമാവുകയില്ലായിരുെന്നന്നും ഫാറൂഖ് അബ്ദുല്ല അന്ന് പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയിൽ ജീവിക്കാനാണ് ഇപ്പോഴത്തെ മോഹമെന്ന് ഫാറൂഖ് അബ്ദുല്ല സ്വകാര്യസംഭാഷണത്തിൽ പറെഞ്ഞന്നും സേതു വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.