ഫോട്ടോഗ്രഫി പുരസ്കാരങ്ങൾ സമ്മാനിച്ചു

കൊച്ചി: ഗ്രീൻസ്റ്റോം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച നേച്വര്‍ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ്ദാനം സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ നിർവഹിച്ചു. കൊല്‍ക്കത്തയിലെ ഇന്ദ്രനീല്‍ ഗുപ്ത, തൃശൂരിലെ ഡോ. കൃഷ്ണകുമാര്‍ നെച്ചൂര്‍, സുബിന്‍ പുല്ലഴി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 5300 എന്‍ട്രിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 ചിത്രത്തിൽനിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഗ്രീന്‍സ്‌റ്റോം മാനേജിങ് ട്രസ്റ്റി ദിലീപ് നാരായണന്‍, ആര്‍ക്കിട്ടെക്ട് ജി. ശങ്കര്‍, എന്‍.ജി.ഒ ആയ ഫോഴ്‌സിൻെറ സ്ഥാപക ജ്യോതി ശര്‍മ, ട്രസ്റ്റി സി.എ. ജോര്‍ജ് കോര എന്നിവര്‍ സംസാരിച്ചു. ഫോട്ടോ EC17 greenstorm ഗ്രീൻസ്റ്റോം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച നേച്വര്‍ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ അവാര്‍ഡ്ദാന ചടങ്ങില്‍ ഷാജി എന്‍. കരുണിനൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.