കീഴ്മാട്​ പൗരസംരക്ഷണ സമിതിക്ക് 10 വയസ്സ്​

box ആലുവ: ജാതിമത-വർഗ-വർണ ഭേദമേന്യ ജനങ്ങളെ കോർത്തിണക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂട്ടായ്മയൊരുക്കുന്ന കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതിക്ക് 10 വയസ്സ്. 2009ൽ പ്രവർത്തനം ആരംഭിച്ച സംഘടനക്ക് കീഴിൽ രോഗികളും അശരണരുമായ 65 പേർക്ക് പ്രതിമാസം 1000 രൂപ വീതം സഹായധനം നൽകുന്നുണ്ട്. കീഴ്മാട് എയ്‌ലി ഹിൽസുമായി സഹകരിച്ച് പൗരസമിതി പാലിയേറ്റിവ് കെയർ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സീനിയർ സിറ്റിസൺ ഫോറവും വനിതഫോറവും പ്രവർത്തിക്കുന്നുണ്ട്. മൂന്ന് മെഗാ മെഡിക്കൽ ക്യാമ്പുകൾ വഴി നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. സ്വയംതൊഴിൽ പദ്ധതിയിൽ വനിത ഫോറം തയ്യൽ പരിശീലനക്ലാസുകൾ നടത്തുന്നുണ്ട്. തയ്യൽ മെഷീനുകൾ സൗജന്യമായി നൽകി. വിഷരഹിത പച്ചക്കറികൾ േപ്രാത്സാഹിപ്പിക്കാൻ അടുക്കളത്തോട്ടങ്ങൾ നിർമിച്ചു. വനിത ക്ലാസുകൾ, പാലിയേറ്റിവ് ക്ലാസുകൾ, ലഹരിവിരുദ്ധ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. വിദ്യാഭ്യാസ അവാർഡുകൾ നൽകിവരുന്നു. 2003ൽ കീഴ്മാട് ഡയറക്ടറി പ്രസിദ്ധപ്പെടുത്തി. നിലമ്പൂരിൽ ഉരുൾപൊട്ടലിലും പ്രകൃതിദുരന്തത്തിലും സഹായം എത്തിച്ചു. പ്രളയ രക്ഷാപ്രവർത്തകരെ ആദരിച്ചു. പൗരസമിതിയുടെ 10ാം വാർഷികം ബഹുജന പങ്കാളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് പ്രസിഡൻറ് അബൂബക്കർ ചെന്താര ജനറൽ സെക്രട്ടറി വി.ജി. രാമചന്ദ്രൻ കർത്ത എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.