കാലടി: പ്ലാസ്റ്റിക് നിർമാർജനത്തിന് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിനു പദ്ധതി രൂപരേഖ സമർപ്പിച്ചു. കാലടി ശ്രീശങ്കരാചാ ര്യ സംസ്കൃത സർവകലാശാല വിദ്യാർഥികളായ ഏഴുപേരാണ് 15 ദിവസത്തെ ഫീൽഡ് വർക്കിൻെറ ഭാഗമായി രൂപരേഖ തയാറാക്കിയത്. സന്നദ്ധ സംഘടനകളുടെ പ്രവർത്തനം കൊണ്ടും കുടുംബശ്രീയുടെ സാധ്യതകളെ ഉറപ്പുവരുത്തിക്കൊണ്ടുമുള്ള കൂട്ടായ ഇടപെടലുകളിലൂടെ മാലിന്യസംസ്കരണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വിദ്യാർഥികളിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസ് രൂപരേഖ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് സരിത സുനിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഡേവിസ് മണവാളൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു ഡേവിസ്, മെംബർമാരായ ടി.ജി. ബിനോയ്, ലീന ബെന്നി, വിനോദ് മാരാടൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ സുരേഷ്, സി.ഡി.എസ് പ്രസിഡൻറ് സുനിത ജയൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സാമൂഹിക പ്രവർത്തന അധ്യാപകനായ കെ.കെ. ബോബൻ തുടങ്ങിയവർ പങ്കെടുത്തു. ea kdly MANJAPRA WASTE MANAGEMENT PHOTO മഞ്ഞപ്ര പഞ്ചായത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള പദ്ധതികളുടെ രൂപരേഖ കൈമാറ്റച്ചടങ്ങിൽ വിദ്യാർഥികളിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസ് രൂപരേഖ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.