കാലടി: കാലടിയിൽ നിർമിക്കാൻ വിഭാവനം ചെയ്ത ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെർമിനലും ശബരിമല തീർഥാടകർക്കായുള്ള പിൽഗ്രിം അമിനിറ്റി സൻെററും ഓഡിറ്റോറിയവും പഞ്ചായത്ത് ഭരണസമിതിയുടെ നിസ്സഹകരണം മൂലം നടപ്പാക്കാൻ കഴിയുന്നില്ലെന്ന് റോജി എം. ജോൺ എം.എൽ.എ. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് നിർമിക്കാൻ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 305 ലക്ഷം രൂപ അനുവദിച്ചത്. 550 ലക്ഷം രൂപ മുതൽമുടക്ക് വരുന്ന അഞ്ച് നിലകളിൽ പണിയാൻ വിഭാവനം ചെയ്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമാണ്. േപ്രാജക്ട് റിപ്പോർട്ടിന് ധനകാര്യവകുപ്പിൻെറയും ചീഫ് ടെക്നിക്കൽ ഇൻസ്പെക്ടറുെടയും അനുമതിയും ലഭ്യമായിരുന്നു. 305 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഏജൻസിയായ കെല്ലിനെ നിർമാണചുമതലയും ഏൽപിച്ചു. എന്നാൽ, പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള സ്ഥലം കൈമാറുന്നതിന് നിരന്തരം സമീപിച്ചെങ്കിലും അതിന് തയാറായില്ല. പ്ലാനും നിർമാണസ്ഥലവും മാറ്റണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് ടെക്നിക്കൽ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടും തുടർ നടപടി ഉണ്ടായില്ല. ഇതോടെ നിർവഹണ ഏജൻസി പിന്മാറുന്നതായി രേഖാമൂലം അറിയിച്ചു. രാഷ്ട്രീയലക്ഷ്യംവെച്ച് പദ്ധതി ഇല്ലാതാക്കുന്ന സമീപനമാണ് കാലടി ഗ്രാമപഞ്ചായത്ത് സ്വീകരിച്ചതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.