ചരമ സപ്തതി ആചരണവും ന്യൂനപക്ഷാവകാശ സംരക്ഷണ സംഗമവും

ചങ്ങനാശ്ശേരി: അതിരൂപത മെത്രാനായിരുന്ന മാര്‍ ജെയിംസ് കാളാശ്ശേരിയുടെ ഡിസംബര്‍ ഒന്നിന് ഉച്ചക്ക് 2.30ന് എസ്.ബി കോളജ് കല്ലറക്കല്‍ ഹാളില്‍ നടക്കും. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡൻറ് വര്‍ഗീസ് ആൻറണി അധ്യക്ഷത വഹിക്കും. 24ന് സമുദായ സംരക്ഷണ ദിനാചരണവും ഭീമഹരജി ഒപ്പുശേഖരണവും നടക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.