നടുക്കര കമ്പനി കര്‍ഷകര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു

മൂവാറ്റുപുഴ: നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഴക്കുളം അഗ്രോ േപ്രാസസിങ് കമ്പനി കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കൈമാറുന്നതിനെക്കുറിച്ച് നിയമോപദേശം തേടാനൊരുങ്ങി സർക്കാർ. ഇന്നലെ കൃഷിവകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നടന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, പി.എം. ഇസ്മയില്‍, ഷാജു വടക്കന്‍, ജോളി പി.ജോര്‍ജ്, എം.എം. ജോര്‍ജ്, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമീഷണര്‍, കമ്പനി എം.ഡി അടക്കമുള്ളവര്‍ സംബന്ധിച്ചു. കോടിക്കണക്കിന് രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന, കമ്പനിയെ കരകയറ്റാന്‍ സര്‍ക്കാര്‍ പല പദ്ധതികള്‍ ആവിഷ്‌കരിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തിട്ടും ഗുണമുണ്ടായില്ല. ഇതേതുടർന്നാണ് കമ്പനിയുടെ ആരംഭകാലത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കൈമാറുന്നത് ആലോചിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. ഇതിനായി നിയമോപദേശം തേടാനും തുടര്‍ന്ന് രാഷ്ട്രീയതലത്തിലും മന്തിസഭ തലത്തിലും തീരുമാനമെടുക്കാനുമാണ് ആലോചന. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി യൂറോപ്യന്‍ യൂനിയൻെറ സാമ്പത്തിക സഹായത്തോടെയാണ് വാഴക്കുളത്ത് നടുക്കര അഗ്രോ േപ്രാസസിങ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. 2500രൂപ െഷയറും 50 സൻെറ് സ്ഥലവുമുള്ള കര്‍ഷകരെ അംഗങ്ങളാക്കി കര്‍ഷകരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കമ്പനിയിലെ 'ജൈവ്' ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ സ്ഥാനംപിടിച്ചിരുന്നു. കമ്പനി ലാഭത്തിലുമായിരുന്നു. 2012ലാണ് ഭരണസമിതി പിരിച്ചുവിട്ട് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖല സ്ഥാപനമാക്കി മാറ്റിയത്. ഇതോടെ കമ്പനിയുടെ തകര്‍ച്ചയും ആരംഭിച്ചു. 10കോടിയോളം രൂപ നഷ്ടത്തിലാണ് നിലവിൽ കമ്പനി പ്രവർത്തിക്കുന്നത്. മാത്രവുമല്ല കമ്പനിയിലെ തൊഴിലാളികള്‍ക്ക് 11മാസത്തെ ശമ്പള കുടിശ്ശികയും നല്‍കാനുണ്ട്. കാലപ്പഴക്കം ചെന്ന മെഷിനറികളും മറ്റും കമ്പനിയുടെ പ്രവര്‍ത്തനത്തെ തന്നെ തകിടംമറിക്കുകയാണ്. കമ്പനിയില്‍ ജലസേജന വകുപ്പിൻെറ നിയന്ത്രണത്തിലുള്ള ഹില്ലി അക്വ കുപ്പി വെള്ളത്തിൻെറ പ്ലാൻറ് സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിവരുകയാണ്. പൈനാപ്പിള്‍ വൈന്‍ കമ്പനിയില്‍ ഉൽപാദിപ്പിക്കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. കമ്പനിയില്‍ പെറ്റ്‌ബോട്ടില്‍ പ്ലാൻറ് സ്ഥാപിക്കുന്നതിന് നാലുകോടിയുടെ പദ്ധതിയും കാലപ്പഴക്കം ചെന്ന മെഷിനറികള്‍ മാറ്റാനുള്ള പദ്ധതികളും സര്‍ക്കാര്‍ പരിഗണനയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.